Sub Lead

യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍

യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍
X

തെല്‍ അവീവ്: ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ കാര്യ മേധാവി യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ സൈനിക നടപടിയില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാന്‍ പരിശോധന തുടരുകയാണെന്നും സയണിസ്റ്റ് അധിനിവേശ സേന അറിയിച്ചു. '' മൂന്നു പേരെ കൊന്ന മുറിയില്‍ ബന്ദികളുടെ സൂചനകളുണ്ടായിരുന്നില്ല. എന്നിരുന്നാലും പരിശോധന തുടരുകയാണ്.ഡിഎന്‍എ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം അറിയിക്കാനാവൂ''- അധിനിവേശ സേനയുടെ പ്രസ്താവന പറയുന്നു.

ഇറാനിലെ തെഹ്‌റാനില്‍ ഹമാസ് രാഷ്ട്രീയ കാര്യ മേധാവി ഇസ്മായില്‍ ഹനിയയെ സയണിസ്റ്റുകള്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് യഹ്‌യ സിന്‍വാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്.

Next Story

RELATED STORIES

Share it