Sub Lead

അതീവ സുരക്ഷാ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ജൂലൈ 8നാണ് രൂപേഷ് ഉൾപ്പടെയുള്ള തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഈ 26 തടവുകാരിൽ രൂപേഷ് ഉൾപ്പടെയുള്ള 22 തടവുകാർ വിചാരണ തടവുകാരാണ്. 4 പേർ മാത്രമാണ് ശിക്ഷാ തടവുകാരായുള്ളത്.

അതീവ സുരക്ഷാ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
X

തൃശൂർ: മാവോവാദി നേതാവ് രൂപേഷ് അതീവ സുരക്ഷാ ജയിലിൽ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. മാവോവാദി കേസുകളിൽ കുറ്റാരോപിതനായി തടവിൽ കഴിയുന്ന രൂപേഷ് അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞ രണ്ടു ദിവസമായി നിരാഹാര സമരത്തിലാണ്.

ജൂലൈ 8നാണ് രൂപേഷ് ഉൾപ്പടെയുള്ള തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഈ 26 തടവുകാരിൽ രൂപേഷ് ഉൾപ്പടെയുള്ള 22 തടവുകാർ വിചാരണ തടവുകാരാണ്. 4 പേർ മാത്രമാണ് ശിക്ഷാ തടവുകാരായുള്ളത്. വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുന്നത് വരെ നിരപരാധിയായി പരിഗണിക്കപ്പെടാൻ വിചാരണത്തടവുകാർക്കു അവകാശമുണ്ട്. എന്നാൽ ആ അവകാശം അംഗീകരിക്കുന്നില്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ പറയുന്നു.

സുപ്രീം കോടതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച ഏകാന്ത തടവിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത വിധമാണ് അതീവ സുരക്ഷാ ജയിലിൽ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത് എന്ന് പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെല്ലിനകത്തു തന്നെയാണ് ശൗച്യാലയവും കുളിമുറിയും എന്നതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിരീക്ഷണത്തിനു വിധേയനായി നിർവഹിക്കേണ്ടി വരുന്നതായി രൂപേഷ് പറയുന്നു. തദ്ദേശീയമായ ഒരു ഗ്വണ്ടാനമോയാണ് അതീവ സുരക്ഷാ ജയിലിലൂടെ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രസ്ഥാനം ആരോപിക്കുന്നു.

ഇതേ ജയിലിൽ രൂപേഷിന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലിസിൽ നിന്ന് വധഭീഷണിയുണ്ടായതായി നേരത്തെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. തടവുകാരെ നഗ്നരാക്കി പരിശോധിക്കുന്ന പോലിസ് നടപടിയെ ചോദ്യം ചെയ്തതിനായിരുന്നു ഭീഷണി.

Next Story

RELATED STORIES

Share it