- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സാമ്പത്തിക സംവരണത്തെ അനുകൂലിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും': കനി കുസൃതി
കോഴിക്കോട്: ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന പുരസ്‌കാര ജേതാവായ നടി കനി കുസൃതി. തന്റെ പേരില്‍ ഉയരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
താന്‍ സംവരണത്തെ എതിര്‍ക്കുന്നുവെന്നും മറിച്ച് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നത് എന്ന് കനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കനി കുസൃതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സംവരണത്തെ എതിര്‍ത്തും സാമ്പത്തിക അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാന്‍ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു വ്യാജ സ്‌റ്റേറ്റ്‌മെന്റ് എന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സുഹ്യത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തി. ആ വ്യാജ സ്‌റ്റേറ്റ്‌മെന്റില്‍ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി എന്റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.
സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ...
Posted by Kani Kusruti on Saturday, October 24, 2020
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT