Sub Lead

കാരായിമാർക്ക് വീണ്ടും തിരിച്ചടി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി

കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക് സ്ഥിരമായി നീക്കണമെന്നായിരുന്നു ഇരുവരുടെയും ഇപ്പോഴത്തെ ആവശ്യം. ഇത് കോടതി നിരസിക്കുകയും ചെയ്തു.

കാരായിമാർക്ക് വീണ്ടും തിരിച്ചടി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി
X

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

കേസിലെ ഏഴും എട്ടും പ്രതികളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ജാമ്യം അനുവദിച്ചപ്പോൾ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിഷ്കർഷിച്ചിരുന്നു. ഇതേത്തുടർന്ന് പലപ്പോഴായി കോടതി അനുമതിയോടെയാണ് ജില്ലക്ക് പുറത്തേക്ക് പോയിരുന്നത്. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക് സ്ഥിരമായി നീക്കണമെന്നായിരുന്നു ഇരുവരുടെയും ഇപ്പോഴത്തെ ആവശ്യം. ഇത് കോടതി നിരസിക്കുകയും ചെയ്തു.

2006 ഒക്ടോബര്‍ 22നാണ് എൻഡിഎഫ് പ്രവർത്തകനായിരുന്ന തലശേരി ഫസല്‍ കൊല്ലപ്പെട്ടത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിൻറെ സഹോദരൻ കോടതിയെ സമീപിച്ചെങ്കിലും ഈ അപേക്ഷ തള്ളിയിരുന്നു. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാരായി രാജനും കാരായി ചന്ദ്രശേഖരനും നൽകിയ വിടുതൽ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Next Story

RELATED STORIES

Share it