Sub Lead

കൊവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; ഇന്ന് വാരാന്ത്യ കര്‍ഫ്യൂ

പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസര്‍വ്വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും.

കൊവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; ഇന്ന് വാരാന്ത്യ കര്‍ഫ്യൂ
X

ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ. പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസര്‍വ്വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവര്‍ക്ക് തിരിച്ചറിയില്‍ രേഖ കാണിച്ച് യാത്ര ചെയ്യാം. ബംഗളൂരു നഗരത്തില്‍ കൂടുതല്‍ പോലിസിനെ പരിശോധനയ്ക്കായി വിന്യസിച്ചു.

സ്‌കൂളുകളും കോളജുകളും ദിവസങ്ങള്‍ക്ക് നേരത്തേ അടച്ചിരുന്നു. ടിപിആര്‍ എട്ട് ശതമാനത്തിന് മുകളിലേക്ക് പോയതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. 24 മണിക്കൂറിനിടെ 8449 പേര്‍ക്ക് കൂടിയാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ്, ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഫണ്ടുകളുടെ പൂര്‍ണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്എ പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഇതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

ഇത് സംബന്ധിച്ച് പുറത്തുവന്ന റിപോര്‍ട്ടുകള്‍ സത്യവിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it