- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേങ്ങരയില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥിയുണ്ടാവില്ല; സ്വതന്ത്രസ്ഥാനാര്‍ഥി സബാഹിനെ പിന്തുണയ്ക്കും
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍തന്നെ പൊതുസ്ഥാനാര്ഥിവന്നാല് പിന്മാറുമെന്ന നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി വീണ്ടും മല്‍സരിക്കുന്നതില്‍ അതൃപ്തിയുള്ള യുഡിഎഫ് പ്രവര്‍ത്തകരും ലീഗ് നേതാവിനെതിരെ ദുര്‍ബലസ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ പ്രതിഷേധമുള്ള എല്‍ഡിഎഫുകാരും നാട്ടിലെ നിഷ്പക്ഷ ചിന്താഗതിക്കാരും സബാഹിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍നിന്ന് എസ് ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അഡ്വ. സാദിഖ് നടുത്തൊടി പിന്മാറുമെന്ന് എസ് ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്രനായി മല്‍സരിക്കുന്ന കെ പി സബാഹിന്റെ വിജയം ഉറപ്പിക്കാനാണ് പിന്മാറുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമ്പോള്‍തന്നെ പൊതുസ്ഥാനാര്‍ഥി വന്നാല്‍ പിന്മാറുമെന്ന നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി വീണ്ടും മല്‍സരിക്കുന്നതില്‍ അതൃപ്തിയുള്ള യുഡിഎഫ് പ്രവര്‍ത്തകരും ലീഗ് നേതാവിനെതിരെ ദുര്‍ബലസ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ പ്രതിഷേധമുള്ള എല്‍ഡിഎഫുകാരും നാട്ടിലെ നിഷ്പക്ഷ ചിന്താഗതിക്കാരും സബാഹിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. വേങ്ങരയില്‍ സ്ഥിരമായ ജനപ്രതിനിധിയുണ്ടാവുന്നതിനും വികസനത്തിനും സബാഹിനെ പോലെ ഒരാള്‍ വിജയിച്ചുവരേണ്ടതാണ്- അവര്‍ പറഞ്ഞു.
അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ വേങ്ങരയില്‍ വോട്ടര്‍മാര്‍ ശക്തമായിത്തന്നെ പ്രതികരിക്കും. സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ, ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാന്‍ തനിക്ക് സാധിക്കുമെന്നവകാശപ്പെട്ടാണ് അദ്ദേഹം വേങ്ങരയിലെ നിയമസഭാംഗത്വം രാജിവച്ച് പാര്‍ലമെന്റിലേക്ക് പോയത്. ആ ദൗത്യം പാതിവഴിയിലുപേക്ഷിച്ച് വീണ്ടും നിയമസഭാ സ്ഥാനാര്‍ഥിയായ കുഞ്ഞാലിക്കുട്ടി കടുത്ത ജനവഞ്ചനയാണ് ചെയ്യുന്നത്.
തങ്ങള്‍ക്ക് വോട്ടുചെയ്തവരെ ഇത്രയധികം പരിഹസിക്കുന്ന നിലപാട് മറ്റൊരു നേതാവില്‍നിന്നും മുമ്പുണ്ടായിട്ടില്ല. ഇത്തരം അധികാരക്കൊതിയന്മാരെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടാവേണ്ടതുണ്ട്- എസ് ഡിപിഐ നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ് ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
കര്‍ബല സ്മാരകത്തിന് മുകളില്‍ കാവിക്കൊടി കെട്ടി (വീഡിയോ)
9 April 2025 5:01 AM GMTമധ്യപ്രദേശിലെ 27% ഒബിസി ക്വാട്ട സുപ്രിം കോടതി ശരിവച്ചു; യൂത്ത് ഫോര്‍...
9 April 2025 4:46 AM GMTഎമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ തേരോട്ടം; റയൽ തകർന്നു
9 April 2025 4:39 AM GMTആറു മാസം മുമ്പ് 'തുടച്ചുനീക്കിയ' ഹമാസിന്റെ റഫാ ബ്രിഗേഡിനെ...
9 April 2025 4:33 AM GMTകര്‍ണാടകയില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി; നൂറു വീടുകള്‍ക്ക്...
9 April 2025 4:08 AM GMTഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
9 April 2025 3:55 AM GMT