Sub Lead

ആദ്യ മറൈന്‍ ആംബുലന്‍സ് നീരണിഞ്ഞു

കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടറും സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍ എസ് ശ്രീലു മറൈന്‍ ആംബുലന്‍സിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. മാര്‍ച്ച് 28നു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കും ആംബുലന്‍സ് കമ്മീഷന്‍ ചെയ്യുക.പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ആദ്യ മറൈന്‍ ആബുലന്‍സ് ഓഖി ഏറ്റവുമധികം നാശം വിതച്ച വിഴിഞ്ഞം ആസ്ഥാനമായാകും പ്രവര്‍ത്തിക്കുക.തുടര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ആംബുലന്‍സായ പ്രത്യാശ വൈപ്പിനും മൂന്നാമത്തെ ആംബുലന്‍സായ കാരുണ്യ ബേപ്പൂര്‍ തുറമുഖത്തിനും ലഭിക്കും

ആദ്യ മറൈന്‍ ആംബുലന്‍സ് നീരണിഞ്ഞു
X

കൊച്ചി:കടലിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് പുറത്തിറക്കുന്ന ആദ്യ മറൈന്‍ ആംബുലന്‍സ് നീരണിഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടറും സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍ എസ് ശ്രീലു മറൈന്‍ ആംബുലന്‍സിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. മാര്‍ച്ച് 28നു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കും ആംബുലന്‍സ് കമ്മീഷന്‍ ചെയ്യുക.പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ആദ്യ മറൈന്‍ ആബുലന്‍സ് ഓഖി ഏറ്റവുമധികം നാശം വിതച്ച വിഴിഞ്ഞം ആസ്ഥാനമായാകും പ്രവര്‍ത്തിക്കുക.

തുടര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ആംബുലന്‍സായ പ്രത്യാശ വൈപ്പിനും മൂന്നാമത്തെ ആംബുലന്‍സായ കാരുണ്യ ബേപ്പൂര്‍ തുറമുഖത്തിനും ലഭിക്കും.ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുന്നത്. 6.08 കോടി രൂപയാണ് ഒരു ആംബുലന്‍സിന്റെ നിര്‍മ്മാണച്ചെലവ്. ബിപിസിഎല്ലിന്റെയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റയും സിഎസ്ആര്‍ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്.മറൈന്‍ ആംബുലന്‍സിലേക്ക് ആവശ്യമായ മരുന്നുകള്‍ മെഡിക്കല്‍ ഉപകരണങ്ങളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് വാങ്ങും.ആംബുലന്‍സിലേക്കുള്ള പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

Next Story

RELATED STORIES

Share it