Sub Lead

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണർ

ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പെരുമാറുകയാണെന്ന് ഇടത് നേതാക്കള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവരുന്നത്.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണർ
X

തൃശൂര്‍: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൂടിക്കാഴ്ച. തൃശൂര്‍ ആനക്കലിലെ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.

ഗുരുവായൂരില്‍ നാളെ നടക്കുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തിയത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പെരുമാറുകയാണെന്ന് ഇടത് നേതാക്കള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മില്‍ തുറന്ന വാക്‌പ്പോര് നടന്നിരുന്നു. ഗവര്‍ണര്‍ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സര്‍വകലാശാലകളില്‍ ബന്ധുനിയമനങ്ങള്‍ നടക്കുന്നതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it