Sub Lead

കുട്ടികള്‍ക്കിനി ഇടി പഠിക്കാം; സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്ത്

പരിശീലന സമയത്തെ ഭക്ഷണവും നല്‍കാന്‍ ജില്ലാ പഞ്ചായത്തിനു പദ്ധതിയുണ്ട്

കുട്ടികള്‍ക്കിനി ഇടി പഠിക്കാം; സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലത്ത്
X

കൊല്ലം: പഠനത്തൊടൊപ്പം കരാത്തെയും ആയോധനകലയുമെല്ലാം ചിലയിടങ്ങളിലെങ്കിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ കൊല്ലം പെരിനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുങ്ങുന്നത് ഇടിക്കൂടാണ്-ബോക്‌സിങ് അക്കാദമി. വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സംസ്ഥാനത്തെ തന്നെ ആദ്യത്തെ ബോക്‌സിങ് അക്കാദമിയാണ് ജില്ലാ പഞ്ചായത്ത് കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അമച്വര്‍ ബോക്‌സിങ് അസോസിയേഷന്റെയും സഹകരണത്തോടെ ഒരുക്കുന്നത്. ഇതോടെ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഇടികൂടി പഠിക്കാം. ആധുനിക രീതിയിലുള്ള ബോക്‌സിങ് അക്കാദമിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കൊല്ലം ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താം. 25 ലക്ഷം രൂപ ചെലവില്‍ ഒരുക്കുന്ന അക്കാദമിയിലേക്ക് പരിശീലകനെ നിയമിച്ചുകഴിഞ്ഞു. കുട്ടികളുടെ സൗകര്യത്തിനനുസരിച്ചുള്ള സമയക്രമമാണ് പരിശീലനത്തിന് നല്‍കുക. പരിശീലന സമയത്തെ ഭക്ഷണവും നല്‍കാന്‍ ജില്ലാ പഞ്ചായത്തിനു പദ്ധതിയുണ്ട്. ഏതായാലും പുസ്തകങ്ങളിലെ അറിവ് മാത്രമല്ല, ഇടി കൂടി പഠിക്കുന്നത് ശരീരത്തിനും മനസ്സിനും ഏറെ ഗുണകരമാവുമെന്നതില്‍ തര്‍ക്കമില്ല.



Next Story

RELATED STORIES

Share it