Sub Lead

ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്

ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
X

കൊച്ചി: മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷ(കെഎല്‍സിഎ)ന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ ജൂണ്‍ നാലിന് ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മണിപ്പൂരില്‍ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സമ്മേളനങ്ങള്‍. സംഘര്‍ഷത്തില്‍ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാലയങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ഖജാഞ്ചി രതീഷ് ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു. കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിലുളള ഐക്യദാര്‍ഢ്യം സമ്മേളനം ജൂണ്‍ 4ന് രാവിലെ 9.30ന് കോളയാട് സെന്റ് കോര്‍ണിലിയസ് ദേവാലയത്തിന് സമീപം നടക്കും. രൂപതാ പ്രസിഡണ്ട് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിക്കും.

Next Story

RELATED STORIES

Share it