- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍ പിടിയില്‍
രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമെന്ന് സൂചന മൂവരും ചാത്തന്നൂര്‍ സ്വദേശികളെന്ന് റിപോര്‍ട്ട് ഒരു കുടുംബത്തിലെ അംഗങ്ങളെന്നും സൂചന പുളിയറൈയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്
കേരളത്തെയാകെ ഞെട്ടിച്ച് പട്ടാപ്പകലിലാണ് അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം പോവുന്നതിനിടെ കാറില്‍ വലിച്ചുകയറ്റുകയായിരുന്നു. വിവരമറിഞ്ഞ് പോലിസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്തിയിരുന്നില്ല. പിറ്റേന്ന് കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലിസിന്റെ കണ്ണുവെട്ടിച്ച് ഓട്ടോയിലെത്തിയാണ് കുട്ടിയെ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സംഭവത്തിനു പിന്നിലെ കാരണങ്ങളോ പ്രതികളെയോ കണ്ടെത്താനാവാത്തതില്‍ പോലിസിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് തെങ്കാശിയില്‍ നിന്ന് മൂന്നുപേരെ പിടികൂടിയത്. മൂവരുടെയും ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചുകൊടുത്തെങ്കിലും ഇവരെ അറിയില്ലെന്നാണ് മറുപടി നല്‍കിയതെന്നും റിപോര്‍ട്ടുണ്ട്. നഴ്സിങ് റിക്രൂട്മെന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോവലിനു പിന്നിലെന്നാണ് വിവരം. കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. ഇദ്ദേഹം ഭാരവാഹിയായ സംഘടനയില്പെട്ട ചിലരെയും പോലിസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്.
RELATED STORIES
ആഭിചാര ക്രിയകളുമായി കൊലപാതകത്തിന് ബന്ധമുണ്ടോ? ; ദുരൂഹത മാറാതെ...
31 Jan 2025 6:24 AM GMTപാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു
31 Jan 2025 5:57 AM GMTസ്വര്‍ണ വില കൂടി; പവന് 960 രൂപ കൂടി 61,840 ആയി
31 Jan 2025 5:01 AM GMTരാജസ്ഥാനിലും തെലങ്കാനയിലും ഗില്ലന്‍ ബാരി രോഗം
31 Jan 2025 4:34 AM GMTബേപ്പൂരിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഏഴു കുട്ടികള്‍...
31 Jan 2025 3:55 AM GMTമെക്-7, കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദങ്ങള്‍ ന്യൂനപക്ഷങ്ങളെ...
31 Jan 2025 3:34 AM GMT