- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യചെയ്തു
80 ശതമാനത്തോളം പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ഷൈജാമോളുടെ വീട്ടിലെത്തിയാണ് ഷിബു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
സംഭവസമയത്ത് വീട്ടില്‍ ഷൈജാമോളും മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ഷിബുവും ഷൈജാമോളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നാലെ ഷിബു ഷൈജാമോളുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
നാട്ടുകാര്‍ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ ഷിബു ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മരണത്തിന് കീഴടങ്ങി. 80 ശതമാനത്തോളം പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
ഇസ്രായേല്‍ സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMTമതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന്...
2 Jan 2025 3:17 PM GMTജയിലില്‍ കിടന്ന് മല്‍സരിച്ച് എംപിയായി; പാര്‍ട്ടി രൂപീകരണത്തിന്...
2 Jan 2025 2:40 PM GMTട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര്‍ മോഷണത്തിനിടെ യുവാവ് പിടിയില്‍; അകത്ത് പെണ്‍കുട്ടി...
2 Jan 2025 2:10 PM GMTഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് കടന്ന യുവാവ്...
2 Jan 2025 1:50 PM GMT