- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലങ്കോട് കൊലപാതകം: അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍
കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
കൊല്ലങ്കോട് (പാലക്കാട്): ബെംഗളൂരുവിലെ വ്യാപാരിയും കൊല്ലങ്കോട് സ്വദേശിയുമായ രാജേന്ദ്രനെ (54) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍. കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ രമേഷനെ കൂടാതെ ചിറ്റിലഞ്ചേരി കടമ്പിടി വട്ടോമ്പാടത്തു സി ബാബു (45), അയിലൂര്‍ തിരുവഴിയാട് തട്ടാമ്പാറയില്‍ എ മണികണ്ഠന്‍ (53), നെന്മേനി പീച്ചംപാടം കെ കുമാരന്‍ (57) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച 3നു പാടത്താണു രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. സഹോദരങ്ങളായ രാജേന്ദ്രനും രമേഷും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ബാബു, മണികണ്ഠന്‍, കുമാരന്‍ എന്നിവര്‍ രമേഷിനു വേണ്ടി രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കുത്തിവീഴ്ത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു മുന്‍പും ശേഷവും പ്രതികള്‍ രാജേന്ദ്രന്റെ സഹോദരന്‍ രമേഷുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭവശേഷം രമേഷ് സ്ഥലത്തെത്തി സംഘര്‍ഷത്തിനിടെ മൂക്കിനു പരുക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോയതായും പോലിസ് പറഞ്ഞു. വെട്ടേറ്റു കിടന്ന രാജേന്ദ്രനെ നാട്ടുകാര്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജേന്ദ്രനെ വെട്ടിനുറുക്കാന്‍ മുന്നില്‍ നിന്ന ഒന്നാം പ്രതി സി ബാബു ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹകാണ്. കൂടാതെ സേവാഭാരതി കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് കൊല്ലങ്കോട് സംഘ ജില്ലാ കോഡിനേറ്ററുമാണ്. 20 വര്‍ഷം മുമ്പ് മുതലമടയില്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ ശംസുദ്ധീനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഈ കൊലപാതകത്തിലും കൂട്ടുപ്രതികളായി അറസ്റ്റ്‌ചെയ്യപ്പെട്ടിട്ടുള്ളത്. കൊലപാതകത്തിലെ ആര്‍ എസ് എസ് ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലി ആവശ്യപ്പെട്ടു. സ്വന്തം സഹോദരനെ പോലും കൊന്നുതള്ളാന്‍ കൂട്ടുനില്‍ക്കുന്ന ആര്‍എസ്എസ് പ്രത്യയശാസ്ത്രം നാടിനു ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
പ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMT