Sub Lead

നാഗമ്പടം റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നു; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം

പാലം പൊളിക്കല്‍ ജോലികള്‍ നടക്കുന്ന രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാണു റെയില്‍വേയുടെ തീരുമാനം. മൂന്ന് മെമു അടക്കം 12 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

നാഗമ്പടം റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നു; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം
X

കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിച്ചുനീക്കുന്നതിനാല്‍ കായംകുളം, കോട്ടയം, എറണാകുളം പാതയില്‍ 27ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പാലം പൊളിക്കല്‍ ജോലികള്‍ നടക്കുന്ന രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാണു റെയില്‍വേയുടെ തീരുമാനം. ഏതെങ്കിലും കാരണത്താല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നിയന്ത്രണം പിന്നെയും നീളും. മൂന്ന് മെമു അടക്കം 12 പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും നാലു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍നിന്ന് നിരവധി യാത്രക്കാര്‍ കയറുന്ന കേരള, ശബരി, പരശുറാം, ഐലന്‍ഡ് തുടങ്ങിയ ട്രെയിനുകളാണു വഴിതിരിച്ചുവിടുക. വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ അധിക സ്‌റ്റോപ്പ് അനുവദിക്കും. ആദ്യം പാലം പൊളിക്കുന്നതിനു മുന്നോടിയായി വൈദ്യുതി ലൈന്‍ അഴിച്ച് ട്രാക്കിലിടും. തുടര്‍ന്നു ട്രാക്ക് സുരക്ഷിതമായി മൂടും. പിന്നീടാണു പാലം പൊട്ടിച്ചുനീക്കുക. ഉടന്‍ ട്രാക്ക് പഴയ രീതിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ട്രാക്ക് ഒരുക്കുന്നതിനുള്ള ജോലികള്‍ക്കാണ് ഏറെ സമയം വേണ്ടിവരിക.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍: 66308: കൊല്ലം- എറണാകുളം മെമു, 66302: കൊല്ലം- എറണാകുളം മെമു, 66303: എറണാകുളം-കൊല്ലം മെമു, 56385: എറണാകുളം-കോട്ടയം പാസഞ്ചര്‍, 56390: കോട്ടയം- എറണാകുളം പാസഞ്ചര്‍, 56387: എറണാകുളം- കായംകുളം പാസഞ്ചര്‍, 56388: കായംകുളം- എറണാകുളം പാസഞ്ചര്‍, 56380: കായംകുളം- എറണാകുളം പാസഞ്ചര്‍, 56303: എറണാകുളം- ആലപ്പുഴ പാസഞ്ചര്‍, 56381: എറണാകുളം- കായംകുളം പാസഞ്ചര്‍, 56382: കായംകുളം- എറണാകുളം പാസഞ്ചര്‍, 56301: ആലപ്പുഴ- കൊല്ലം പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കിയവ: 56365: ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍. എറണാകുളം ടൗണ്‍, പുനലൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തില്ല. 56366: പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍. പുനലൂര്‍- എറണാകുളം ടൗണ്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തില്ല. 16307: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ്. ആലപ്പുഴയ്ക്കും എറണാകുളം ജങ്ഷനും ഇടയില്‍ സര്‍വീസ് നടത്തില്ല. 16308: കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍: 16650: നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ്, 17229: തിരുവനന്തപുരം- ഹൈദരാബാദ് എക്‌സ്പ്രസ്, 16382: കന്യാകുമാരി- മുംബൈ എക്‌സ്പ്രസ്, 12625: തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള, 16525: കന്യാകുമാരി- കെഎസ്ആര്‍ ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, 12081: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, 12626: ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള, 17230: ഹൈദരാബാദ്- തിരുവനന്തപുരം ശബരി, 16649: മാംഗളൂര്‍- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 12201: ലോക്മാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്. 12624: തിരുവനന്തപുരം- ചെന്നൈ മെയില്‍ 45 മിനിട്ട് അധികസമയം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടും.

Next Story

RELATED STORIES

Share it