Sub Lead

ലാം ഫൗണ്ടേഷന്‍ 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു

ലാം ഫൗണ്ടേഷന്‍ കൈകോര്‍ക്കാം കൈത്താങ്ങാകാം പദ്ധതി ലോഞ്ച് ചെയ്തു
X

തിരുവനന്തപുരം: സാമൂഹിക, സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലനം 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതിയുടെ ലോഞ്ചിങ് കാര്‍ഷിക വികസന ഡയറക്ടര്‍ ഡോ. അദീല അബ്ദുല്ല ഐഎഎസ് നിര്‍വഹിച്ചു.

പ്രോഗ്രാം കോഡിനേറ്റര്‍ ഷിബു ചന്ദ്രന്‍, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സമീല്‍ ഇല്ലിക്കല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് സജു, അക്കാഡമിക് കോ കോര്‍ഡിനേറ്റര്‍ സി ഷിജു, ലാം നോളജ് സെന്റര്‍ പി ആര്‍ ഒ അജ്മല്‍ തോട്ടോളി സംബന്ധിച്ചു.

കഴിഞ്ഞ ജനുവരി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്‍പ്പെടെ നടന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 5000ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സമഗ്ര പരിശീലനം നല്‍കിയത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.lamknowledge.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെലക്ഷന്‍ ടെസ്റ്റിലൂടെയാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നത്. വിശദവിവരങ്ങള്‍ക്ക് 9054123450, 9074527591 എന്നീ നമ്പറുകളില്‍ വാട്‌സാപ്പില്‍ ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it