Sub Lead

'സര്‍ക്കാരിനെതിരേ ജനവിരുദ്ധ വികാരമില്ല; മൂന്നു സീറ്റിലും വിജയിക്കും' : എല്‍ഡിഎഫ് കണ്‍വീനര്‍

രണ്ടു മണ്ഡലങ്ങളിലും മുന്നണി വിജയിക്കും. വയനാട്ടിലും വിജയിക്കാനാണ് മല്‍സരിക്കുന്നത്.

സര്‍ക്കാരിനെതിരേ ജനവിരുദ്ധ വികാരമില്ല; മൂന്നു സീറ്റിലും വിജയിക്കും : എല്‍ഡിഎഫ് കണ്‍വീനര്‍
X

കോഴിക്കോട്: സംസ്ഥാനസര്‍ക്കാരിനെതിരേ ജനവികാരമില്ലെന്നും പാലക്കാടും ചേലക്കരയിലും വയനാട്ടിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എപ്പോള്‍ തിരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ എല്‍ഡിഎഫ് സജ്ജമാണ്. മുന്നണിയിലെ പാര്‍ട്ടികള്‍ ഇതില്‍ ഒറ്റക്കെട്ടാണ്.

പാലക്കാട് മണ്ഡലത്തില്‍ മുമ്പ് എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ട്. പിന്നീട് അത് നഷ്ടപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് വിഷമമില്ല. രണ്ടു മണ്ഡലങ്ങളിലും മുന്നണി വിജയിക്കും. വയനാട്ടിലും വിജയിക്കാനാണ് മല്‍സരിക്കുന്നത്. 2021ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് എന്തൊക്കെ ആരോപണങ്ങള്‍ വന്നു. എന്നിട്ടും 2016നേക്കാള്‍ 8 സീറ്റുകള്‍ കൂടുതലാണ് നേടിയത്. സര്‍ക്കാരിന് എതിരായ പ്രചരണങ്ങള്‍ ജനങ്ങള്‍ സ്വന്തം ജീവിതത്തിലൂടെയാണ് പരിശോധിക്കുക. അതില്‍ എല്‍ഡിഎഫിന് ആശങ്കകളില്ല.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യം കാണിച്ച സര്‍ക്കാരാണിത്. സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. ബിജെപി-സിപിഎം ഡീല്‍ എന്ന ആരോപണത്തെ മുഖവിലക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it