Sub Lead

മദ്യ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

ടി എന്‍ പ്രതാപന്‍ എംപി, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ തുടങ്ങിയവരുടെ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

മദ്യ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍
X

കൊച്ചി: അമിത മദ്യപാനാസക്തര്‍ക്ക് ബെവ്‌കോ വഴി മദ്യം നല്‍കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ടി എന്‍ പ്രതാപന്‍ എംപി, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ തുടങ്ങിയവരുടെ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

മദ്യ വിതരണത്തിനായി ഡോക്ടര്‍മാരെക്കൊണ്ട് കുറിപ്പ് എഴുതിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരത്തില്‍ മദ്യം വിതരണം ചെയ്യുന്നത് ആശാസ്ത്രീയമാണെന്നുമാണ് ഹര്‍ജികളിലെ പ്രധാന വാദം.

സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത മദ്യപാനാസക്തിയുളളവര്‍ക്ക് ബെവ്‌കോ വഴി മദ്യം നല്‍കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Next Story

RELATED STORIES

Share it