Sub Lead

അധികാരത്തിന്റെ സുഖശീതളിമയില്‍ ധാര്‍മ്മിക ബോധം നഷ്ടപ്പെടുന്നു; ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എം ടി രമേശ്

അധികാരത്തിന്റെ സുഖശീതളിമയില്‍ ധാര്‍മ്മിക ബോധം നഷ്ടപ്പെടുന്നു;  ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എം ടി രമേശ്
X

കോഴിക്കോട്: ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖത്തില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മിക ബോധം മറക്കുന്നുവെന്ന് എം ടി രമേശ് ഫേസ് ബുക്കില്‍ കുറിച്ചു. കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്ന മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നതോടെ ഭിന്നത കൂടുതല്‍ പ്രകടമാവുകയും ചെയ്തു.

ദീന്‍ദയാലിനെ കുറിച്ചുള്ള കുറിപ്പിലാണ് എം ടി രമേശ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചത്. 'ആ യത്‌നത്തിലേക്ക് ദീനദയാല്‍, വാജ്‌പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിക്കുകയായിരുന്നു. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു, അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കും.സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ് താനും'. എം ടി രമേശ് കുറിച്ചു. കെ സുരേന്ദ്രനെ ലക്ഷ്യം വച്ചുള്ളതാണ് രമേശിന്റെ കുറിപ്പെന്ന് വിമര്‍ശനം ഉയര്‍ന്നു. കള്ളപ്പണം, കോഴ വിവാദങ്ങളില്‍ കെ സുരേന്ദ്രനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളില്‍ സൂചിപ്പിച്ചുകൊണ്ടാണ് ധാര്‍മ്മികതയെ കുറിച്ചുള്ള എംടി രമേശിന്റെ ഒളിയമ്പ്.

കെ സുരേന്ദ്രനെ ലക്ഷ്യം വെച്ച് ഒരു വിഭാഗം നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടേയാണ് രമേശിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. ഒളിഞ്ഞും തെളിഞ്ഞും പരസ്പരം വിമര്‍ശനം ഉന്നയിക്കുകയാണ് നേതാക്കള്‍. എന്നാല്‍, അധികാര സ്ഥാനം ലഭിക്കാത്തവരാണ് കേരളത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തകരുമെന്നായിരുന്നു ഇതിനുള്ള കെ സുരേന്ദ്രന്റെ മറുപടി.

Next Story

RELATED STORIES

Share it