Sub Lead

ആദിവാസി യുവാവിനെ ആക്രമിച്ചവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ആദിവാസി യുവാവിനെ ആക്രമിച്ചവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
X

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കൈകുടുക്കി റോഡില്‍ വലിച്ചിഴച്ച സംഭവത്തിലെ കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വയനാട് കണിയാമ്പറ്റ സ്വദേശി ഹര്‍ഷിദും സുഹൃത്തുക്കളുമാണ് പ്രതികളെന്നും പോലിസ് അറിയിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പ്രഖ്യാപിച്ചു. കാര്‍ മാനന്തവാടി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

വയനാട് മാനന്തവാടി കൂടല്‍കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദ സഞ്ചാരികളാണ് കാറില്‍ കൈകുടുക്കി അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരുക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it