Sub Lead

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റ് കുടിയേറ്റ തൊഴിലാളി മരിച്ചു

ക്വാറന്റെന്‍ കേന്ദ്രങ്ങളില്‍ ആരും മുറികള്‍ക്ക് പുറത്ത് ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റ് കുടിയേറ്റ തൊഴിലാളി മരിച്ചു
X

മുങ്കേലി: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റ് കുടിയേറ്റ തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡിലെ മംഗേലി ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഞായറാഴ്ച രാവിലെയാണു യോഗേഷ് വര്‍മ(31) എന്നയാള്‍ മരണപ്പെട്ടത്. കിര്‍ന ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് മുങ്കേലി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്(എസ്ഡിഎം) ചിത്രകാന്ത് ചാലി താക്കൂര്‍ പറഞ്ഞു. കുടിയേറ്റത്തൊഴിലാളിയായ യോഗേഷ് വര്‍മ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് ശനിയാഴ്ച തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു അദ്ദേഹം. പുറത്തുള്ള വരാന്തയില്‍ തറയില്‍ ഉറങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തിനു പാമ്പുകടിയേറ്റത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

യോഗേഷ് വര്‍മയുടെ കുടുംബത്തിന് 10,000 രൂപ അടിയന്തര സഹായം നല്‍കുകയും നടപടിക്രമങ്ങള്‍ക്കു ശേഷം 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുമെന്ന് എസ്ഡിഎം അറിയിച്ചു. ക്വാറന്റെന്‍ കേന്ദ്രങ്ങളില്‍ ആരും മുറികള്‍ക്ക് പുറത്ത് ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it