Sub Lead

വീണ്ടും ഇരുട്ടടി വരുന്നു; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും

വീണ്ടും ഇരുട്ടടി വരുന്നു; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും
X

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണെന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരിച്ചടിയായതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തോടെ വൈദ്യുതി നിരക്ക് ഉടന്‍ തന്നെ കൂട്ടുമെന്നാണ് സൂചന. നികുതി നിരക്ക് വര്‍ധനവിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. കമ്പനികള്‍ കൂടിയ വിലയ്ക്കാണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂനിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാനാണു സാധ്യത. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനവിനാണ് കെഎസ്ഇബി നിര്‍ദേശിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ധനവിനൊരുങ്ങുന്നത്. ഏപ്രില്‍ ഒന്നിനാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടിയിരുന്നതെങ്കിലും നീട്ടുകയായിരുന്നു.

Next Story

RELATED STORIES

Share it