Sub Lead

ഇംഗ്ലണ്ടിലും വേയ്ല്‍സിലും ആണ്‍കുട്ടികളുടെ പേരില്‍ ''മുഹമ്മദ്'' മുന്നില്‍

ഏറ്റവുമധികം പെണ്‍കുട്ടികള്‍ക്കിട്ട പേര് 'ഒലീവിയ' എന്നാണെന്നും റിപോര്‍ട്ട് പറയുന്നു.

ഇംഗ്ലണ്ടിലും വേയ്ല്‍സിലും ആണ്‍കുട്ടികളുടെ പേരില്‍ മുഹമ്മദ് മുന്നില്‍
X

ലണ്ടന്‍: ഇംഗ്ലണ്ടിലും വേയ്ല്‍സിലും ആണ്‍കുട്ടികളുടെ പേരില്‍ ഏറ്റവും പോപുലര്‍ 'മുഹമ്മദ്' ആണെന്ന് ദേശീയ സ്ഥിതിവിവരകണക്കിന്റെ റിപോര്‍ട്ട്. ഇക്കഴിഞ്ഞ വര്‍ഷം 4,600 കുട്ടികള്‍ക്കാണ് മുഹമ്മദ് എന്ന പേരിട്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി മുഹമ്മദ് ആദ്യ പത്ത് പേരുകളില്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ മുന്‍വര്‍ഷങ്ങളിലെ ഒന്നാം സ്ഥാനക്കാരനായ നോഹിനെ മറികടന്നു.

ഏറ്റവുമധികം പെണ്‍കുട്ടികള്‍ക്കിട്ട പേര് 'ഒലീവിയ' എന്നാണെന്നും റിപോര്‍ട്ട് പറയുന്നു. അമേലിയയും ഇസ്‌ലയും രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്. ലിലാഹ്, റയ, ഹേസല്‍ എന്നീ പേരുകള്‍ ആദ്യ നൂറിലുണ്ട്.


പോപ് സംഗീത സംസ്‌കാരവും പേരുകളെ സ്വാധീനിച്ചതായി റിപോര്‍ട്ട് പറയുന്നു. മിലി, രിഹാന, എല്‍ടണ്‍ എന്നീ പേരുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നെറ്റ്ഫഌക്‌സ് വെബ്‌സീരിസായ വെന്‍സ്‌ഡേക്കു ശേഷം വെന്‍സ്‌ഡേ(ബുധന്‍), സണ്‍ഡേ(ഞായര്‍) എന്നിവയും ഇപ്പോള്‍ പേരുകളായി ഉപയോഗിക്കപ്പെടുന്നുണ്ട്. വേനല്‍ക്കാലം എന്ന് അര്‍ത്ഥം വരുന്ന അറിയപ്പെടുന്ന സമ്മര്‍ 86ാം സ്ഥാനത്തുണ്ട്. ശരത്കാലം എന്ന് അര്‍ത്ഥം വരുന്ന ഓട്ടം എന്ന വാക്ക് 96ാം സ്ഥാനത്താണ്.

അതേസമയം, രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ക്ക് ജനപ്രീതി കുറഞ്ഞുവരികയാണ്. ജോര്‍ജ്, ഹാരി, ഷാര്‍ലറ്റ്, എലിസബത്ത്, ചാള്‍സ് എന്നീ പേരുകളോട് ആളുകള്‍ക്ക് താല്‍പര്യമില്ല.

Next Story

RELATED STORIES

Share it