Sub Lead

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്റെ മരണം നാലാം നിലയില്‍ നിന്ന് വീണ്; ദുരൂഹതയില്ലെന്ന് ഡല്‍ഹി പോലിസ്

ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്റെ മരണം നാലാം നിലയില്‍ നിന്ന് വീണ്; ദുരൂഹതയില്ലെന്ന് ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: നാലാം നിലയില്‍ നിന്ന് വീണാണ് മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്റെ മരിച്ചതെന്ന് ഡല്‍ഹി പോലിസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ഡല്‍ഹി പോലിസ് പറയുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡല്‍ഹി പോലിസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാല്‍ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴികള്‍ രേഖപ്പെടുത്തിയെന്നും പോലിസ് വ്യക്തമാക്കി.

71കാരനായ മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it