Sub Lead

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം: ഇ ടി മുഹമ്മദ് ബഷീര്‍ എം.പി

ക്ലാസ് മുറികള്‍ക്കകത്ത് നടക്കുന്ന പരിവര്‍ത്തനം വര്‍ഗീയതയിലൂടെയല്ല നടപ്പാക്കേണ്ടതെന്നും ദേശിയ വിദ്യാഭ്യാസ നയത്തിന്റെ വൈകല്യങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണം: ഇ ടി മുഹമ്മദ് ബഷീര്‍ എം.പി
X
താനൂര്‍: കാവിമണക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതണമെന്നും ബഹുസ്വരതയെ എതിര്‍ക്കുന്ന രാജ്യം ഭരിക്കുന്നവര്‍ രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്‌ക്കാരങ്ങളേയും നോക്കുകുത്തികളാക്കുന്ന കാവിവല്‍ക്കരണ വിദ്യാഭ്യാസ നയമാണ് നടപ്പാക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. ക്ലാസ് മുറികള്‍ക്കകത്ത് നടക്കുന്ന പരിവര്‍ത്തനം വര്‍ഗീയതയിലൂടെയല്ല നടപ്പാക്കേണ്ടതെന്നും ദേശിയ വിദ്യാഭ്യാസ നയത്തിന്റെ വൈകല്യങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. ആവശ്യപ്പെട്ടു. ബഹുസ്വരത രാഷ്ട്ര നന്‍മക്ക് എന്ന പ്രമേയത്തില്‍ തലക്കടത്തൂര്‍ മര്‍കസ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) താനൂര്‍ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളന പരിപാടിയില്‍ കെ.എ.ടി.എഫ് മുന്‍ സംസ്ഥാന ട്രഷററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഉബൈദുല്ല താനാളൂരിനെ ആദരിച്ചു. അറബിക് ടാലന്റ് പരീക്ഷയിലെ വിജയി കളേയും എസ്.എസ്.എല്‍.സി, ഹയര്‍ സെകന്‍ഡറി പരീക്ഷകളിലെ ഉന്നത വിജയികളേയും അനുമോദിച്ചു.

ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ഉപഹാര വിതരണം നടത്തി. കെ.എ.ടി.എഫ് താനൂര്‍ ഉപജില്ലാ പ്രസിഡന്റ് എം എ റഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സംസ്ഥാന സെക്രട്ടരി പി കെ ഷാക്കിര്‍, ജില്ലാ പ്രസിഡന്റ് സി പി മുഹമ്മദ് കുട്ടി, ഡോ.സി മുഹമ്മദ് റാഫി, ഉബൈദുല്ല താനാളൂര്‍, റസാഖ് തെക്കയില്‍, സിദ്ധീഖ് അന്‍സാരി, സിഎന്‍ മുജീബ് റഹ്മാന്‍, അനസ് ബാബു, വിടി അബ്ദുല്ലത്തീഫ്, റഹീദാബി, ആസിഫ്, പിടികെ.കുട്ടി, ഹുസൈന്‍ തലക്കടത്തുര്‍, ഷമീം ചെറിയമുണ്ടം, ടി എറഹീം, എന്‍ എ നസീര്‍, സിഎം അസ്മ ബീവി, കെ ടി ഇസ്മായില്‍,ശിഹാബ് ആദ്യ ശേരി, ശറഫുദ്ധീന്‍ ഹസന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it