- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സ്‌റ്റോറി എസ്എന്‍ഡിപി കുടുംബയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍
BY FAR13 April 2024 6:04 AM GMT
X
FAR13 April 2024 6:04 AM GMT
ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍. എസ്എന്‍ഡിപി ഈ വിഷയവും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. 'ദി കേരള സ്‌റ്റോറി' എസ്എന്‍ഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നും എസ്എന്‍ഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥന്‍ പറഞ്ഞു. അതേസമയം ഇന്ന് വിവാദ സിനിമ കേരള സ്‌റ്റോറി താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിന്റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും.
നേരത്തെ ഇടുക്കി രൂപത കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചിത്രം പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചത്. പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു.
അതേസമയം കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചതിനെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം വിമര്‍ശിച്ചിരുന്നു. മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ 'കേരള സ്‌റ്റോറി'യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ എന്ന് മുഖപത്രത്തില്‍ ചോദിക്കുന്നു.
Next Story
RELATED STORIES
എസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ്...
8 Jan 2025 5:16 PM GMTമോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് പൊതുസേവന സമയം കുറയ്ക്കുന്നത് ജനങ്ങളോടുള്ള ...
4 Jan 2025 5:44 PM GMTക്രിസ്മസ് ചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ ബാങ്ക്...
2 Jan 2025 8:26 AM GMTകേരളം മിനി പാകിസ്താനാണെന്ന് നിതേഷ് റാണെ പറഞ്ഞത് അക്ഷരം പ്രതി ശരി:...
2 Jan 2025 5:50 AM GMTപൂനെയില്‍ നിന്നു കാണാതായ മലയാളി സൈനികനെ കണ്ടെത്തി
1 Jan 2025 5:27 AM GMTമാധ്യമം പത്രത്തിനെതിരായ കേസില്‍ തിരിച്ചടി; പോലിസ് നടപടി തടഞ്ഞ്...
31 Dec 2024 7:49 AM GMT