Sub Lead

നീറ്റ് യുജി 2021 ഫലം: ഓണ്‍ലൈനില്‍ സ്‌കോര്‍ കാര്‍ഡ് എങ്ങനെ പരിശോധിക്കാം

അഖിലേന്ത്യാ റാങ്ക് (എയര്‍), കാറ്റഗറി റാങ്ക്, പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥി നേടിയ മൊത്തം മാര്‍ക്ക്, തുടങ്ങിയ വിശദാംശങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു സ്‌കോര്‍ബോര്‍ഡ് രൂപത്തിലാണ് നീറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്

നീറ്റ് യുജി 2021 ഫലം: ഓണ്‍ലൈനില്‍ സ്‌കോര്‍ കാര്‍ഡ് എങ്ങനെ പരിശോധിക്കാം
X

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് 2021 പരീക്ഷാ ഫലം പുറത്തുവിട്ടു. പരീക്ഷഎഴുതിയ കുട്ടികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ഫലവും സ്‌കോര്‍ബോര്‍ഡും അയച്ച്‌കൊടുക്കുകയാണ് ചെയ്യുന്നത്. ഫലം ഉടന്‍ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകും. നീറ്റ് പരീക്ഷ എഴുതിയവര്‍ക്ക് neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റോള്‍ നമ്പര്‍, ജനന തിയ്യതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി ഫലം പരിശോധിക്കാം. അഖിലേന്ത്യാ റാങ്ക് (എയര്‍), കാറ്റഗറി റാങ്ക്, പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥി നേടിയ മൊത്തം മാര്‍ക്ക്, തുടങ്ങിയ വിശദാംശങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു സ്‌കോര്‍ബോര്‍ഡ് രൂപത്തിലാണ് ഇത്തവണ നീറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കോര്‍ബോര്‍ഡിന്റെ രൂപത്തിലുള്ള നീറ്റ് ഫലം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത് ഡൗണ്‍ലോഡ് ചെയ്യുക, ഭാവി ആവശ്യങ്ങള്‍ക്കായി ഈ ഫയല്‍ സംരക്ഷിക്കുക. നീറ്റ് 2021 സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, ബിവിഎസ്‌സി, എഎച്ച് കോഴ്‌സുകളിലേക്കുള്ള പ്രവേശനം നല്‍കും. എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത കൗണ്‍സിലിങ് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എംസിസി) ഓണ്‍ലൈനായാണ് നടത്തുക. കൗണ്‍സിലിങ് ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കും. നിശ്ചിത തിയ്യതികള്‍ക്കുള്ളില്‍ നീറ്റ് കൗണ്‍സിലിങിനായി വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Next Story

RELATED STORIES

Share it