- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാര്‍ത്തകള്‍ ഇനി കംപ്യൂട്ടര്‍ തന്നെയുണ്ടാക്കും;മലയാളി ഗവേഷകന്റെ കണ്ടെത്തലിന് അംഗീകാരമായി പിഎച്ച്ഡി
ആര്‍ക്കൈവില്‍ നല്‍കിയിട്ടുള്ള കീ വേര്‍ഡുകളില്‍ നിന്നും കംപ്യൂട്ടര്‍ തന്നെ വാര്‍ത്ത തയാറാക്കും. പരീക്ഷണങ്ങളില്‍ 50 ശതമാനത്തോളം കൃത്യത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഗവേഷണം നടത്തിയ യുസി കോളജ് കംപ്യൂട്ടര്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ഷൈന്‍ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡോക്റ്ററേറ്റ് നല്‍കി.ആര്‍ക്കൈവില്‍ നല്‍കുന്ന വിവരങ്ങളുടെ സൂക്ഷ്മതയാണ് കംപ്യൂട്ടര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ഓരോ വിഷയങ്ങളിലും നേരത്തെ സംഭവിച്ച കാര്യങ്ങളുടെ പരമാവധി വിശദാംശങ്ങള്‍ കംപ്യൂട്ടറില്‍ ഫീഡ് ചെയ്യുന്നു. അവയ്ക്ക് കീ വേര്‍ഡുകളും നല്‍കുന്നു
കൊച്ചി: വാര്‍ത്ത വായിക്കുന്ന റോബോട്ടുകള്‍ ന്യൂസ് റൂമുകളില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നതിനിടെ, വാര്‍ത്ത സ്വയം തയ്യാറാക്കാന്‍ കംപ്യൂട്ടറുകളും സജ്ജമാവുകയാണ്. ആര്‍ക്കൈവില്‍ നല്‍കിയിട്ടുള്ള കീ വേര്‍ഡുകളില്‍ നിന്നും കംപ്യൂട്ടര്‍ തന്നെ വാര്‍ത്ത തയാറാക്കും. പരീക്ഷണങ്ങളില്‍ 50 ശതമാനത്തോളം കൃത്യത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളതായി ഗവേഷണം നടത്തിയ യുസി കോളജ് കംപ്യൂട്ടര്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ഷൈന്‍ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡോക്റ്ററേറ്റ് നല്‍കി.ആര്‍ക്കൈവില്‍ നല്‍കുന്ന വിവരങ്ങളുടെ സൂക്ഷ്മതയാണ് കംപ്യൂട്ടര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ഓരോ വിഷയങ്ങളിലും നേരത്തെ സംഭവിച്ച കാര്യങ്ങളുടെ പരമാവധി വിശദാംശങ്ങള്‍ കംപ്യൂട്ടറില്‍ ഫീഡ് ചെയ്യുന്നു. അവയ്ക്ക് കീ വേര്‍ഡുകളും നല്‍കുന്നു.മനുഷ്യന്റെ തലച്ചോറ് എങ്ങനെ പ്രവര്‍ത്തിക്കുന്നോ അതുപോലെ കംപ്യൂട്ടറിനെ ആക്കിത്തീര്‍ക്കുകയാണ്. ഇതിനായി കംപ്യൂട്ടറിനെ തുടര്‍ച്ചയായി പരിശീലിപ്പിക്കുന്നു. വിവേചിച്ചെടുക്കാന്‍ ശീലിപ്പിക്കുന്നു. ഡീപ് ലേര്‍ണിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
കംപ്യൂട്ടറിന് ഇത് സാധ്യമാകുന്നത് ന്യൂറല്‍ നെറ്റ്വര്‍ക്ക് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.ഇതോടെ കംപ്യൂട്ടറിന് നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനാത്മക സ്വഭാവമുള്ളവയോ, വാര്‍ത്തകളുടെ ചരിത്രം അന്വേഷിക്കുന്നവയോ അടക്കമുള്ള വാര്‍ത്തകള്‍ പൂര്‍ണ രൂപത്തില്‍ കംപ്യൂട്ടറിന് സ്വന്തമായി ഉണ്ടാക്കാന്‍ കഴിയും.അടിസ്ഥാനപരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഇന്റര്‍നാഷനല്‍ പ്രസ് ടെലി കമ്മ്യൂണിക്കേഷന്‍ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാണ് ആര്‍ക്കൈവില്‍ വിഷയങ്ങളെ വേര്‍തിരിച്ചത്. ഓണ്‍ടോളജി എന്ന് ഇത് അറിയപ്പെടുന്നു.കംപ്യൂട്ടറിന് നല്‍കുന്ന വിവരങ്ങളുടെ കൃത്യത, ക്ലാസ്സിഫിക്കേഷനിലെ സൂക്ഷ്മത എന്നിവയാണ് കംപ്യൂട്ടര്‍ നല്‍കുന്ന വാര്‍ത്തകളുടെ മേന്മ നിശ്ചയിക്കുന്നത്. പലപ്പോഴും മനുഷ്യര്‍ ഉണ്ടാക്കുന്ന വാര്‍ത്തകളേക്കാള്‍ സമഗ്രവും, വസ്തുതാപരവും, ആധികാരികവുമായ വാര്‍ത്തകള്‍ നല്‍കാന്‍ കംപ്യൂട്ടറിനു കഴിയുമെന്ന് ഡോ. ഷൈന്‍ ജോര്‍ജ് പറയുന്നു.
ഓര്‍മയില്‍ നിന്ന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന പിശകുകള്‍, വ്യക്തി താല്‍പര്യങ്ങള്‍ മൂലമുള്ള ചായ്വുകള്‍ ഒന്നും കംപ്യൂട്ടര്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഉണ്ടാവില്ല. അപ്രതീക്ഷിത തലങ്ങളില്‍ ഉള്ള സ്റ്റോറുകള്‍ ഉണ്ടാകാം. പരീക്ഷണങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവമാകും. ഇപ്പോഴുള്ള പരിമിതികള്‍ കൂടി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടും. ഡോ. ജഗതിരാജ് വി പിയുടെയും, ഡോ. കെ വി പ്രമോദിന്റെയും കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ന്യൂസ് ഡെസ്‌കുകളില്‍ കമ്പ്യൂട്ടര്‍ ചീഫാകുന്ന കാലം ദൂരത്തല്ലെന്ന് ഡോ. ഷൈന്‍ പറയുന്നു.ഗവേഷണത്തിന്റെ ഭാഗമായി ബിബിസി, ക്രിക്ക് ഇന്‍ഫോ, യുട്യൂബ് ചാനലുകള്‍ എന്നിവ പഠന വിധേയമാക്കി. ത്യപ്തികരമായ ഫലങ്ങളാണ് ലഭിച്ചത്. ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിങ്ങനെ വാര്‍ത്തയും,വിവരങ്ങളും മുഖ്യമായ എല്ലായിടത്തും ഈ കണ്ടെത്തലിന് പ്രസക്തിയുണ്ട്. മ്യൂസിയംപോലെ വിവരങ്ങള്‍, ചരിത്രം, ആര്‍ക്കൈവ് എന്നിവ പ്രധാനമായ ഇടങ്ങളിലും ഡോ. ഷൈന്‍ ജോര്‍ജിന്റെ കണ്ടെത്തല്‍ വലിയ സ്വാധീനം ചെലുത്തും.ഈ രംഗത്ത് ഗവേഷണം തുടരാനാണ് ഡോ. ഷൈന്‍ ജോര്‍ജിന്റെ ആലോചന. മാധ്യമങ്ങളുമായി ചേര്‍ന്ന് ഗവേഷണത്തെ കൂടുതല്‍ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ ജയിലില്‍ അടച്ചു
23 Nov 2024 2:04 PM GMTമുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTഇസ്രായേലിലെ ഹാറ്റ്സര്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല (വീഡിയോ)
23 Nov 2024 1:24 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT