Sub Lead

മദ്യം ലഭിച്ചില്ല; സംസ്ഥാനത്ത് ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

ഇതോടെ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായി

മദ്യം ലഭിച്ചില്ല; സംസ്ഥാനത്ത് ഒരാള്‍കൂടി ആത്മഹത്യ ചെയ്തു
X

കൊച്ചി: കൊറോണ വ്യാപനം തടയുന്നതിനു ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ മദ്യഷാപ്പുകള്‍ കൂടി അടച്ചതോടെ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. എറണാകുളം അമ്പലമേട് പെരിങ്ങാല സ്വദേശി മുരളി(45)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ചിരുന്ന ഇയാള്‍ രാവിലെ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായി. തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് തൂവാനൂര്‍ സ്വദേശി കുളങ്ങര വീട്ടില്‍ സനോജ്(38) നേരത്തേ ആത്മഹത്യ ചെയ്തിരുന്നു. രണ്ടുദിവസം മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊറോണ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും ആദ്യദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ബിവറേജ് ഷോപ്പുകള്‍ അടയ്ക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് അടച്ചിടാന്‍ തീരുമാനിച്ചത്.



Next Story

RELATED STORIES

Share it