- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പാട് കരിമണൽ ഖനനത്തിന് അനുമതിയില്ല : വിവരാവകാശ രേഖ പുറത്ത്
2020 വരെ ഖനനാനുമതി ഉണ്ടെന്ന് കമ്പനി അധികൃതർ ബോധിപ്പിച്ചിട്ടുണ്ടെന്ന് നിയമസഭാ പരിസ്ഥിതി സമർപ്പിച്ച റിപോർട്ടിൽ പറയുന്നുണ്ട്. നിയമസഭാ സമിതി റിപോർട്ടിലെ പരമാർശത്തിന് വിരുദ്ധമായ വിവരാവകാശ രേഖ നിയമസഭാ പരിസ്ഥിതി സമിതിയെ സംശയത്തിൻറെ നിഴലിൽ ആഴ്ത്തിയിരിക്കുകയാണ്.
കൊല്ലം: തീരദേശഗ്രാമങ്ങളായ ആലപ്പാട്, പന്മന തുടങ്ങിയ മേഖലകളിൽ കരിമണൽ ഖനനം നടത്തുന്നതിനായി ഐ ആർ ഇ എൽ എന്ന കമ്പനിക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്ന് വിവരാവകാശ രേഖ. സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖനനം തുടരുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കഴിഞ്ഞ വർഷം നിയമസഭാ പരിസ്ഥിതി സമിതിയും കണ്ടെത്തിയിരുന്നു.
പരിസ്ഥിതി പ്രവർത്തകനായ കെ സി ശ്രീകുമാറിന് നൽകിയ വിവരാവകാശ പ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. മേഖലകളിൽ നടക്കുന്ന നിയമാനുസൃതമല്ലാത്ത ഖനനങ്ങൾക്കെതിരെ പഞ്ചായത്തിനും ജില്ലാ ഭരണാധികാരികൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനും നടപടിയെടുക്കാമെന്നും അതോറിറ്റി പറയുന്നു.
തീരദേശഗ്രാമങ്ങളായ ആലപ്പാട്, പന്മന തുടങ്ങിയ മേഖലകളിൽ കരിമണൽ ഖനനം നടത്തുന്നതിനായി ഐ ആർ ഇ എൽ എന്ന കമ്പനിക്ക് പാരിസ്ഥിതികാനുമതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി പറയുന്നത്. എന്നാൽ 2020 വരെ ഖനനാനുമതി ഉണ്ടെന്ന് കമ്പനി അധികൃതർ ബോധിപ്പിച്ചിട്ടുണ്ടെന്ന് നിയമസഭാ പരിസ്ഥിതി സമർപ്പിച്ച റിപോർട്ടിൽ പറയുന്നുണ്ട്. നിയമസഭാ സമിതി റിപോർട്ടിലെ പരമാർശത്തിന് വിരുദ്ധമായ വിവരാവകാശ രേഖ നിയമസഭാ പരിസ്ഥിതി സമിതിയെ സംശയത്തിൻറെ നിഴലിൽ ആഴ്ത്തിയിരിക്കുകയാണ്.
കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളിയിലെ തീരദേശമേഖലയായ ആലപ്പാട് കരിമണൽ ഖനനത്തിനെതിരായ സമരം 203 ദിവസം പിന്നിട്ടിരിക്കുകയാണ്. ആലപ്പാടിനെ ഇല്ലാതാക്കുന്ന തരത്തിൽ അനധികൃത കരിമണൽ ഖനനത്തിനെതിരായ സമരത്തിനെതിരേ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐ ആർ ഇ എൽ), സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) മാണ് മേഖലകളിൽ വർഷങ്ങളായി കരിമണൽ ഖനനം നടത്തിവരുന്നത്.
ഖനനം തുടർന്നാൽ ടി എസ് കനാലും അറബിക്കടലും തമ്മിൽ വേർതിരിക്കുന്ന ആലപ്പാട് ഗ്രാമം ഇല്ലാതാകുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി റിപോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളും അപ്പർ കുട്ടനാട് ഉൾപ്പെടുന്ന ഭാഗങ്ങളും ഭാവിയിൽ കടലെടുക്കുമെന്നും റിപോർട്ടിൽ പറയുന്നുണ്ട്. റിപോർട്ട് നിർദേശങ്ങൾ പോലും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT