Sub Lead

'മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ്' : വ്യവസായവകുപ്പ് ഡയറക്ടറുടെ ഫോണില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് പോലിസ്

ഹിന്ദു ഗ്രൂപ്പ് വിവാദമായതോടെ ഗോപാലകൃഷ്ണന്‍ മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ് : വ്യവസായവകുപ്പ് ഡയറക്ടറുടെ ഫോണില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് പോലിസ്
X

തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഗ്രൂപ്പ് നിര്‍മിച്ച വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ പോലിസ് റിപോര്‍ട്ട്. ഗോപാലകൃഷ്ണന്റെ ഫോണില്‍ പ്ലേ സ്‌റ്റോറില്‍നിന്നല്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗ്ള്‍ പോലീസിനെ അറിയിച്ചു. ഫോണ്‍ മറ്റിടങ്ങളില്‍നിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാവും വ്യക്തമാക്കി. ഹാക്കര്‍മാരാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

ഗ്രൂപ്പ് നിര്‍മാണം വിവാദമായതോടെയാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ സന്ദേശം അയച്ചത്.

ഇതിനുപിന്നാലെയാണ് 'മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്' എന്ന ഗ്രൂപ്പുണ്ടായത്. തന്റെ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് പോലിസ് പറയുന്നത്. ആദ്യഗ്രൂപ്പ് തുടങ്ങിയതിനുപിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഗ്രൂപ്് നിര്‍മാണം വിവാദമായതോടെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന്‍ പോലിസില്‍ പരാതി നല്‍കിയത്. ഇനി ഇയാളുടെ ഫോണ്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും.




Next Story

RELATED STORIES

Share it