Sub Lead

മൊബൈല്‍ സൗകര്യമില്ല; ആദിവാസി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിന് പുറത്ത്

രണ്ടിലേറെ വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങളില്‍ ക്ലാസ് കേള്‍ക്കാനും ടീച്ചര്‍മാരുടെ വാട്‌സ്ആപിലൂടെയുള്ള നിര്‍ദ്ദേശങ്ങളുംശ്രദ്ധിക്കുവാനും കഴിയാത്ത അവസ്ഥയിലാണ് മിക്ക ഊരുകളിലെയും വിദ്യാര്‍ത്ഥികള്‍.

മൊബൈല്‍ സൗകര്യമില്ല; ആദിവാസി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിന് പുറത്ത്
X

മലപ്പുറം: സ്‌കൂള്‍ തുറന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് പഠനസൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ടിലേറെ വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങളില്‍ ക്ലാസ് കേള്‍ക്കാനും ടീച്ചര്‍മാരുടെ വാട്‌സ്ആപിലൂടെയുള്ള നിര്‍ദ്ദേശങ്ങളുംശ്രദ്ധിക്കുവാനും കഴിയാത്ത അവസ്ഥയിലാണ് മിക്ക ഊരുകളിലെയും വിദ്യാര്‍ത്ഥികള്‍.

വീടുകളുടെ ശോചനീയാവസ്ഥ കാരണം ഗൂഗ്ള്‍ മീറ്റ് ക്ലാസില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കുട്ടികള്‍ മടിക്കുന്ന സ്ഥിതിയും ഉണ്ട്. മറ്റു സഹപാഠികള്‍ തങ്ങളുടെ വീടുകളുടെ അവസ്ഥ കാണാതിരിക്കാനാണ് അവര്‍ ഗൂഗ്ള്‍ മീറ്റ് ക്ലാസുകള്‍ ഒഴിവാക്കുന്നതെന്ന് അധ്യാപകരും വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, ഏറനാട്, കോഴിക്കോട് ജില്ല, വയനാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ഊരുകളില്‍ ആയിരത്തിലേറെ കുട്ടികള്‍ക്ക് മൊബൈല്‍ ഇല്ലാത്തതിനാല്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ കഴിയാതെ കളിച്ചും മീന്‍ പിടിച്ചും ആടുകളെയും പശുക്കളെയും മേച്ചും നടക്കുകയാണ്. വനാന്തരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നെറ്റ് വര്‍ക്ക് കവറേജില്ലാത്തതും 4ജി സംവിധാനമുള്ള മൊബൈലില്ലാത്തതും പഠനതടസങ്ങളായി പറയുന്നുണ്ട് പുതിയ അധ്യയന വര്‍ഷത്തില്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ആദിവാസി ഊരുകളില്‍ നിന്ന് സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് അമ്മമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it