Sub Lead

നിപാ ഉറവിടം റമ്പൂട്ടാനും മറ്റ് പഴങ്ങളുമല്ല; കാട്ടുപന്നിയുടെ പരിശോധനാഫലം കാത്ത് കേരളം

ചാത്തമംഗലം മുന്നൂര്‍ മേഖലയില്‍ നിന്ന് ശേഖരിച്ച റമ്പൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കകളുടെയും സാംപിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് നെഗറ്റീവ് ആയത്.

നിപാ ഉറവിടം റമ്പൂട്ടാനും മറ്റ് പഴങ്ങളുമല്ല; കാട്ടുപന്നിയുടെ പരിശോധനാഫലം കാത്ത് കേരളം
X

കോഴിക്കോട്: ചാത്തമംഗലത്തെ നിപ ആശങ്കയില്‍ കൂടുതല്‍ ആശ്വാസം. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി പരിശോധനക്ക് അയച്ച പഴങ്ങളുടെ ഫലം നെഗറ്റീവ്. ചാത്തമംഗലം മുന്നൂര്‍ മേഖലയില്‍ നിന്ന് ശേഖരിച്ച റമ്പൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കകളുടെയും സാംപിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് നെഗറ്റീവ് ആയത്.

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപത്ത് നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയില്‍ ഇവയില്‍ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി.

നേരത്തെ പ്രദേശത്തെ വവ്വാലുകളിലും വളര്‍ത്തുമൃഗങ്ങളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതോടെ ചാത്തമംഗലത്ത് നിന്നു ശേഖരിച്ച കാട്ടുപന്നിയുടെ സാംപിള്‍ പരിശോധനാ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സാംപിളുകള്‍ പരിശോധനയ്ക്ക് നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it