Sub Lead

ആര്‍ക്കെങ്കിലും ലോക്ക് ഡൗണ്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ?: മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

ആര്‍ക്കെങ്കിലും ക്വാറന്റൈന്‍, അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ. എനിക്കാണെങ്കില്‍ അക്കാര്യത്തില്‍ മാസങ്ങളുടെ പരിചയമുണ്ട്.

ആര്‍ക്കെങ്കിലും ലോക്ക് ഡൗണ്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ?: മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല
X

ശ്രീനഗര്‍: ലോക്ക് ഡൗണിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ കശ്മീർ ലോക്ക് ഡൗൺ ഓർമിപ്പിച്ച് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കഴിഞ്ഞ 232 ദിവസത്തോളമായി വീട്ടുതടങ്കലില്‍ കഴിഞ്ഞ അനുഭവത്തില്‍ നിന്നാണ് ലോക്ക് ഡൗണ്‍ നിയന്ത്രണത്തെ എങ്ങിനെ നേരിടണമെന്ന് ഒമര്‍ അബ്ദുല്ല പറയുന്നത്.

ശുദ്ധവായു ശ്വസിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ജനാലകള്‍ തുറന്ന് ദീര്‍ഘമായി ശ്വസിക്കു- അദ്ദേഹം ട്വീറ്റ് ചെയ്തു. ആര്‍ക്കെങ്കിലും ക്വാറന്റൈന്‍, അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ. എനിക്കാണെങ്കില്‍ അക്കാര്യത്തില്‍ മാസങ്ങളുടെ പരിചയമുണ്ട്.

ജയിലിലായിരുന്നപ്പോള്‍ എനിക്ക് കൃത്യമായ ചിട്ടകളുണ്ടായിരുന്നു. നഷ്ടബോധം, ലക്ഷ്യമില്ലാത്ത അവസ്ഥ എന്നിവയെ മറികടക്കാന്‍ ചിട്ടയായ ജീവിത രീതി സഹായിക്കും. വ്യായാമം ചെയ്യുക, ചെയ്തുകൊണ്ടേയിരിക്കുക. ഇതില്‍ കൂടുതല്‍ ഇക്കാര്യം ഊന്നിപ്പറയാന്‍ എനിക്ക് സാധിക്കില്ല. ഇടനാഴികളില്‍ കൂടി നടക്കുക, നടകള്‍ കയറി ഇറങ്ങുക.അല്ലെങ്കില്‍ ലഘുവായ സംഗീതം കേട്ടുകൊണ്ട് ദീര്‍ഘമായി ശ്വസിക്കുക, അത് വളരെയധികം സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കയാണ് ഒരു പ്രധാന പ്രശ്‌നം. ഇടുങ്ങിയ സ്ഥലങ്ങളെ ഭയപ്പെടുമെന്നോ, തുറന്ന ഒരു മുറിക്കുള്ളില്‍ അകപ്പെടുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എംആര്‍ഐ മെഷിനകത്ത് കയറിയ ആളെപ്പോലെയായിരുന്നു എന്റെ അവസ്ഥയെന്ന് വീട്ടുതടങ്കല്‍ കാലത്തേ ഓര്‍മിച്ച് ഒമര്‍ ട്വീറ്റ് ചെയ്തു.

കൊറോണ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനായി ഇളവുകള്‍ അനുവദിക്കണമെന്ന് ഒമര്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് മരുന്നും പാലും പച്ചക്കറികളുമടക്കമുള്ള അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താമസസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് തടയാന്‍ അധികൃതര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഒമര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it