Sub Lead

ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ 100 ഡോക്ടര്‍മാരും

സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും.

ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ 100 ഡോക്ടര്‍മാരും
X

റോം: കൊറോണ വൈറസ് 100 ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ ജീവന്‍ എടുത്തതായി ഇറ്റാലിയന്‍ ആരോഗ്യ സംഘടനയായ എഫ്എന്‍ഒഎംസിഇഒ. മെഡിറ്ററേനിയന്‍ രാജ്യത്ത് രോഗം പടര്‍ന്നുപിടിച്ച ഫെബ്രുവരി മുതല്‍ രാജ്യത്ത് ഇതുവരെ 100 ഓ 101 ഡോക്ടര്‍മാര്‍ മരണമടഞ്ഞിട്ടുണെന്ന് അസോസിയേഷന്‍ വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും.

ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ 17,669 പേരാണ് മരിച്ചത്. ഡോക്ടര്‍മാരെ കൂടാതെ 30 നഴ്‌സുമാരും നിരവധി നഴ്‌സിങ് സഹായികളും വൈറസ് ബാധ മൂലം മരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ വൈറസിനെതിരായ പോരാട്ടത്തിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ക്ക് ഇനി കഴിയില്ലെന്ന് എഫ്എന്‍ഒഎംസിഇഒ പ്രസിഡന്റ് ഫിലിപ്പോ അനെല്ലി അസോസിയേഷന്റെ വെബ്സൈറ്റില്‍ പറഞ്ഞു.

ഇറ്റലിയിലെ കൊറോണ വൈറസ് ബാധിച്ചവരില്‍ 10 ശതമാനം പേര്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് റോമിലെ ഐഎസ്എസ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു.

Next Story

RELATED STORIES

Share it