Sub Lead

കടലെണ്ണയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്; 125 കോടിയുടെ ഹെറോയിനുമായി വ്യവസായി ജയേഷ് സാങ്‌വി അറസ്റ്റില്‍

25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ്‌വിയെ അറസ്റ്റ് ചെയ്തു.

കടലെണ്ണയുടെ മറവില്‍ മയക്കുമരുന്ന് കടത്ത്; 125 കോടിയുടെ ഹെറോയിനുമായി വ്യവസായി ജയേഷ് സാങ്‌വി അറസ്റ്റില്‍
X

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍ നിന്ന് പിടികൂടി. 25 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായി ജയേഷ് സാങ്‌വിയെ അറസ്റ്റ് ചെയ്തു.

ഇറാനില്‍ നിന്ന് കടലെണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് ജയേഷ് സാങ്‌വി ഹെറോയിന്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഇറാനില്‍ നിന്ന് മുംബൈയിലേക്ക് ഹെറോയിന്‍ കടത്താന്‍ ഉപയോഗിച്ച കണ്ടെയ്‌നര്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ നാലിനാണ് റെയ്ഡ് നടന്നത്.

കഴിഞ്ഞമാസം ഇതേ പോര്‍ട്ടില്‍ നിന്ന് അഞ്ചുകിലോ ഹെറോയിന്‍ കസ്റ്റംസ് പിടികൂടിയിരുന്നു. 25 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ കടത്തിയ കേസില്‍ രണ്ടു സ്ത്രീകളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറില്‍ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 20000 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.


Next Story

RELATED STORIES

Share it