Sub Lead

ജമ്മു കശ്മീരിലെ സിവിലിയന്‍മാരുടെ വധം: 'സായുധരോട് അനുഭാവമുള്ള' 700 പേര്‍ കസ്റ്റഡിയില്‍

കസ്റ്റഡിയിലെടുത്തവരില്‍ പലരും നിരോധിത കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബന്ധമുള്ളവരോ സായുധ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നവരോ ആണെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം അവകാശപ്പെട്ടു.

ജമ്മു കശ്മീരിലെ സിവിലിയന്‍മാരുടെ വധം:  സായുധരോട് അനുഭാവമുള്ള 700 പേര്‍ കസ്റ്റഡിയില്‍
X

ന്യൂഡല്‍ഹി: സിഖ്, മുസ്‌ലിം, കശ്മീരി പണ്ഡിറ്റ് സമുദായങ്ങളില്‍നിന്നുള്ള ഏഴു സാധാരണക്കാര്‍ ആറ് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമ്മു കശ്മീരില്‍ 700 പേരെ സൈന്യം കസ്റ്റിയിലെടുത്തു.

കസ്റ്റഡിയിലെടുത്തവരില്‍ പലരും നിരോധിത കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബന്ധമുള്ളവരോ സായുധ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നവരോ ആണെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം അവകാശപ്പെട്ടു.

'(കശ്മീര്‍) താഴ്‌വരയിലെ ആക്രമണ ശൃംഖല തകര്‍ക്കാന്‍' അവരെ കസ്റ്റിഡിയിലെടുത്തതായി ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

കൊലപാതകങ്ങള്‍ ഇതിനകം സംഘര്‍ഷഭരിതമായ കശ്മീര്‍ താഴ്‌വരയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഭരണകൂടങ്ങളുടെ കഴിവില്ലായ്മയെയും പ്രദേശവാസികള്‍ ഭയത്തോടെ ജീവിക്കുന്നതിനെയും പ്രതിപക്ഷ നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു.

നിരപരാധികള്‍ മരിക്കുകയാണെന്നും നയങ്ങള്‍ പുനപ്പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള എന്‍ഡിടിവിയോട് പറഞ്ഞു.താഴ്‌വര സന്ദര്‍ശിക്കാനും അവിടെ താമസിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കാനും അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it