Sub Lead

പാകിസ്താന്‍ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളില്‍ ഒന്നെന്ന് ബൈഡന്‍; ചോദ്യങ്ങള്‍ ഉയരേണ്ടത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ചെന്ന് പാകിസ്താന്‍

ബൈഡന്റെ പാക്കിസ്താനെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.

പാകിസ്താന്‍ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളില്‍ ഒന്നെന്ന് ബൈഡന്‍; ചോദ്യങ്ങള്‍ ഉയരേണ്ടത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ചെന്ന് പാകിസ്താന്‍
X

വാഷിങ്ടണ്‍: 'ഏറ്റവും യോജിപ്പില്ലാതെ ആണവായുധങ്ങള്‍' കൈവശം വച്ചിരിക്കുന്ന ലോകത്തിലെ 'ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ്' പാകിസ്താനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കാലഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ കാംപയിനിടെയാണ് പാകിസ്താനെതിരേ ബൈഡന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബൈഡന്‍ പാകിസ്താനെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിച്ചത്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റതായി വിലയിരുത്തപ്പെടുന്നു. യുഎസിന്റെ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് ബൈഡന്‍ പാകിസ്താനെതിരേ അഭിപ്രായ പ്രകടനം നടത്തിയത്. എന്നാല്‍ 48 പേജുള്ള ദേശീയ സുരക്ഷാ രേഖയില്‍ പാക്കിസ്താനെ കുറിച്ച് പരാമര്‍ശങ്ങളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയും റഷ്യയും യുഎസിന് ഉയര്‍ത്തുന്ന ഭീഷണിയെ എടുത്ത് പറയുന്ന നയരേഖ, ബുധനാഴ്ചയാണ് ബൈഡന്‍ ഭരണകൂടം പുറത്തിറക്കിയത്.

അതേസമയം, ബൈഡന്റെ പാക്കിസ്താനെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യുഎസ് അംബാസിഡറെ വിളിച്ചുവരുത്തുമെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.

തങ്ങളുടെ ആണവായുധങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന് തങ്ങള്‍ക്കറിയാം. രാജ്യത്തിന്റെ സുരക്ഷിതമായ കെട്ടുറപ്പിന്റെ കാര്യത്തില്‍ പാക്കിസ്താന്‍ കണിശമായ നിലപാടാണ് സ്വീകരിക്കുന്നത്. ചോദ്യങ്ങള്‍ ഉയരുകയാണെങ്കില്‍ അത് ഇന്ത്യയുടെ ആണവായുധങ്ങളെ കുറിച്ചായിരിക്കണം എന്നും ബിലാവല്‍ പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it