- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിന്റെ ക്രൂരതയെ തുറന്നുകാട്ടിയതിന് വിമര്‍ശനം നേരിട്ട ആക്രമിക്കപ്പെട്ട അറബ് ഫുട്‌ബോള്‍ താരം ദേശീയ ടീമില്‍നിന്ന് രാജിവച്ചു
പ്രിയപ്പെട്ട ഏവര്‍ക്കും, ഇസ്രായേല്‍ ദേശീയ ടീമിന്റെ എന്റെ ഭാഗം അവസാനിച്ചിരിക്കുന്നു എന്ന എന്റെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ കുടുംബത്തിനും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ദബ്ബൂര്‍ ഒരു ഹ്രസ്വ സന്ദേശത്തില്‍ പറഞ്ഞു.

തെല്‍ അവീവ്: ഫലസ്തീനികള്‍ക്കെതിരായ അധിനിവേശ ഭരണകൂടത്തിന്റെ ക്രൂര നടപടികളുടെ ശക്തനായ വിമര്‍ശകനായ അറബ് ഇസ്രായേല്‍ ഫുട്‌ബോള്‍ താരം മുനാസ് ദബ്ബൂര്‍ ദേശീയ ടീമില്‍ നിന്ന് രാജിവച്ചു. യേശുവിന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന നസ്‌റേത്തില്‍ ജനിച്ച, ജര്‍മ്മന്‍ ബുണ്ടസ്‌ലിഗ ടീമായ ഹോഫെന്‍ഹൈമിനു വേണ്ടി കളിക്കുന്ന 30 കാരനായ ഫോര്‍വേഡ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍, രാജിയുടെ കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ദബ്ബൂറിന്റെ ജന്മനഗരം 1947/48 ലെ ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തെ അതിജീവിച്ച ഫലസ്തീനികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്.
പ്രിയപ്പെട്ട ഏവര്‍ക്കും, ഇസ്രായേല്‍ ദേശീയ ടീമിന്റെ എന്റെ ഭാഗം അവസാനിച്ചിരിക്കുന്നു എന്ന എന്റെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ കുടുംബത്തിനും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ദബ്ബൂര്‍ ഒരു ഹ്രസ്വ സന്ദേശത്തില്‍ പറഞ്ഞു.
തന്റെ നേരത്തെയുള്ള വിരമിക്കലിന്റെ കാരണങ്ങള്‍ ഡബ്ബൂര്‍ വിശദീകരിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇസ്രായേല്‍ അധിനിവേശ സേന അല്‍അഖ്‌സ മസ്ജിദ് വളപ്പില്‍ ആക്രമണം നടത്തിയതിനെ വിമര്‍ശിച്ചതിന് പിന്നാലെ അദ്ദേഹത്തിനു നേരെ ഇസ്രായേലില്‍നിന്ന് കടുത്ത അവഹേളനവും എതിര്‍പ്പുമുയര്‍ന്നിരുന്നു.
യഹൂദരല്ലാത്തവരെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിനെ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അപലപിച്ച ഡബ്ബൂര്‍, 'അനീതി ചെയ്യുന്നവരെ ദൈവം നേരിടു'മെന്ന് പറഞ്ഞിരുന്നു.ഇസ്രായേല്‍ സുരക്ഷാ സേനയുടെ അമിത ബലപ്രയോഗത്തിനെതിരായ പ്രതിഷേധമാണ് പോസ്‌റ്റെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.
അതിനുശേഷം, ഇസ്രായേല്‍ ഫുട്‌ബോള്‍ ആരാധകരുടെ നിരന്തരമായ ആക്രോശങ്ങള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു, ദേശീയ ടീമിന്റെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. കൂടാതെ, സഹപ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറയാനും അദ്ദേഹം നിര്‍ബന്ധിതനായിരുന്നു.
RELATED STORIES
'കൊല്ലപ്പെട്ട' യുവതി ജീവനോടെ തിരിച്ചെത്തി; 2018 മുതല്‍ ജയിലിലുള്ള...
23 April 2025 1:54 PM GMT''മദ്റസകളുടെ ആധുനികവല്‍ക്കരണം'': ഉത്തരാഖണ്ഡിലെ 117 വഖ്ഫ് ബോര്‍ഡ്...
23 April 2025 1:05 PM GMTഖാന് യൂനിസില്‍ ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി...
23 April 2025 12:27 PM GMT'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
23 April 2025 11:36 AM GMTവിവാദ പരാര്‍മശം; കെ പൊന്മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍...
23 April 2025 11:04 AM GMTമലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
23 April 2025 10:31 AM GMT