Sub Lead

പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
X

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ പന്തീരാങ്കാവ് കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ വാദം. അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നുാണ് കുറ്റാരോപിതര്‍ കോടതിയെ അറയിച്ചത്.

2019 നവംബര്‍ ഒന്നിനാണ് മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ സപ്തംബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Panteerankavu UAPA case: High Court verdict today the petition seeking cancellation of bail

Next Story

RELATED STORIES

Share it