Sub Lead

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദന മേറ്റ സംഭവം: മരട് എസ് ഐ അടക്കം നാലു പോലിസുകാരെ സ്ഥലം മാറ്റി

മരട് എസ് ഐ ബൈജു മാത്യു അടക്കമുള്ള നാലു പോലിസുകാരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ മരട് പോലിസ് ആദ്യം വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്ന ബസില്‍ വെച്ച് മര്‍ദനമേറ്റ യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദന മേറ്റ സംഭവം: മരട് എസ് ഐ അടക്കം നാലു പോലിസുകാരെ സ്ഥലം മാറ്റി
X

കൊച്ചി: സുരേഷ് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച് ബസില്‍ നിന്നിറക്കിവിട്ട കേസ് അന്വേഷിച്ചിരുന്ന മരട് എസ് ഐ ബൈജു മാത്യു അടക്കം നാലു പോലിസുകാരെ സ്ഥലം മാറ്റി. സംഭവത്തില്‍ മരട് പോലിസ് ആദ്യം വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്ന മര്‍ദനമേറ്റ യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.എസ് ഐ ബൈജു മാത്യവിനെ കൂടാതെ രണ്ടു സിപിഒമാര്‍ക്കും പോലിസ് ഡ്രൈവറിനുമാണ് സ്ഥലം മാറ്റം.

കഴിഞ്ഞ മാസം 23 ന് പുലര്‍ച്ചെ വൈറ്റിലയിലെ കല്ലട ട്രാവല്‍സിന്റെ ഓഫീസിന് മുന്നില്‍വച്ചാണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്. 22 ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയി. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലീസ് ഇടപ്പെട്ടാണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്.

ഈ വാഹനം 23 ന് പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ ബസില്‍ നിന്നും വലിച്ചു പുറത്തിറക്കിയ ശേഷം ബസ് ബാംഗ്‌ളൂരിലേക്ക്് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേണത്തില്‍ കല്ലട ബസിലെ ഏഴു ജീവനക്കാരെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇതു കൂടാതെ ബസുടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സ്റ്റുവര്‍ട് കീലറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. ഇതിനിടയിലാണ് കേസ് തുടക്കത്തില്‍ അന്വേഷിച്ച മരട് എസ് ഐ അടക്കമുള്ള നാലു പോലിസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്.തുടക്കത്തില്‍ പോലിസ് വേണ്ട വിധത്തില്‍ സഹകരിച്ചിരുന്നില്ലെന്ന് ആദ്യം തന്നെ മര്‍ദനമേറ്റ യാത്രക്കാര്‍ പരാതി ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it