Sub Lead

വിഭാഗീയത; പി കെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് തരംതാഴ്ത്തി

വിഭാഗീയത; പി കെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് തരംതാഴ്ത്തി
X

പാലക്കാട്: ഏറെക്കാലമായി വിവാദവും വിഭാഗീയതയും തുടരുന്ന സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഒടുവില്‍ നടപടി. ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരേ നടപടിയെടുത്തത്. മുതിര്‍ന്ന നേതാവ് പി കെ ശശിയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന നേതാവ് വി കെ ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ഇതിനുപുറമെ, ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നേതാക്കള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടപടിയെടുത്തിട്ടുള്ളത്.

Next Story

RELATED STORIES

Share it