Sub Lead

സന്ദീപ് വധക്കേസിലെ പ്രതികളുടെ തെളിവെടുപ്പ് വേഗത്തിലാക്കിയത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്തെന്ന്‌ പോലിസ്

ജനങ്ങള്‍ പ്രതികള്‍ക്കുനേരെ തിരിയുകയായിരുന്നു. സ്ത്രീകള്‍ പ്രതികള്‍ക്കുനേരെ ആക്രോശിച്ചടുത്തു. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒരുമിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മന്‍സൂറിനെയും കൊണ്ടുവന്നിരുന്നു

സന്ദീപ് വധക്കേസിലെ പ്രതികളുടെ തെളിവെടുപ്പ് വേഗത്തിലാക്കിയത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്തെന്ന്‌ പോലിസ്
X

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് വധക്കേസിലെ പ്രതികളുടെ തെളിവെടുപ്പ് വേഗത്തിലാക്കിയത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്തെന്ന്‌ പോലിസ്. കേസിലെ പ്രതികളായ യുവമോര്‍ച്ചാ നേതാവ് ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിന് ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. പ്രതികള്‍ സന്ദീപിനെ വെട്ടിയ കലുങ്കിനടുത്തെത്തിച്ച് തെളിവെടുത്തു. കൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതികള്‍ പോലിസിനോട് വിശദീകരിച്ചു. ഇതിനിടെ ജനങ്ങള്‍ പ്രതികള്‍ക്കുനേരെ തിരിയുകയായിരുന്നു. സ്ത്രീകള്‍ പ്രതികള്‍ക്കുനേരെ ആക്രോശിച്ചടുത്തു. ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒരുമിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മന്‍സൂറിനെയും കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോലിസ് മടങ്ങി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങിയതെന്ന് പോലിസ് ഇതു സംബന്ധിച്ച് വിശദീകരിച്ചു. അഞ്ചാം പ്രതി വിഷ്ണുവിനെ വൈകുന്നേരം തലവടിയില്‍ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് വടിവാള്‍ കണ്ടെടുത്തു. സന്ദീപിനെതിരെ വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന പ്രതികളുടെ വാദത്തെ നാട്ടുകാര്‍ എതിര്‍ത്തു. സന്ദീപിനെതിരേ പ്രതിയായ ജിഷ്ണുവിന് വ്യക്തി വൈരാഗ്യമില്ലെന്നും ഇവര്‍ പറയുന്നത് കള്ളമാണെന്നും നാട്ടുകാര്‍ പറഞ്ഞു. നാലാം പ്രതി ഫൈസല്‍ എന്ന മന്‍സൂറിന്റെ പേര് വിവരങ്ങളില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഇയാളുമായി പോലിസ് ഇന്ന് കാസര്‍ഗോട്ടേക്ക് പോകും. ഇയാള്‍ ആദ്യം പറഞ്ഞ ഫൈസല്‍ എന്ന പേര് വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. മന്‍സൂര്‍ എന്നാണ് യഥാര്‍ത്ഥ പേരെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. കേസ് വഴിതിരിച്ച് വിടാന്‍ വേണ്ടിയാണ് ഫൈസലിനെ കൃത്യത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം.

Next Story

RELATED STORIES

Share it