- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം
![പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം](https://www.thejasnews.com/h-upload/2022/08/04/199289-pfi.gif)
പത്തനംതിട്ട: ദുരന്ത മേഖലയില്‍ സജീവസാന്നിധ്യമായി മാറാന്‍ ഓരോ പൗരനും കഴിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായഹസ്തവുമായി എത്തുകയെന്നത് നാം ഓരോരുത്തരുടേയും ജീവിതദൗത്യമായി മാറണം. പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![](https://www.thejasnews.com/h-upload/2022/08/04/199290-pfi-2.gif)
സംസ്ഥാനത്ത് 2018 മുതല്‍ ആവര്‍ത്തിച്ചെത്തുന്ന പ്രളയത്തിലും കൊവിഡ്, നിപ പോലുള്ള മഹാമാരികളിലും പോപുലര്‍ ഫ്രണ്ടിന്റെ വോളണ്ടിയേഴ്‌സ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. തുടര്‍ന്നങ്ങോട്ടും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി പോപുലര്‍ ഫ്രണ്ട് മുന്നോട്ടുപോകും.
രാജ്യത്ത് വിവിധ കോണുകളില്‍ പോപുലര്‍ ഫ്രണ്ട് ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വെറുപ്പിന്റെ ശക്തികള്‍ നിലവില്‍ നടത്തിവരുന്ന കുപ്രചാരണങ്ങള്‍. ഇത്തരം പ്രചാരണങ്ങളെ പൊതുസമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് സജീവ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, പത്തനംതിട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഷമീര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറിമാരായ സാദിക്ക് അഹമ്മദ്, നിയാസ് ലബ്ബ, ഡിവിഷന്‍ ഭാരവാഹികള്‍ സംസായിച്ചു.
RELATED STORIES
ഗൗതം അദാനിയുടെ ഊര്‍ജ പാര്‍ക്കിനായി കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തിരക്ഷാ ...
13 Feb 2025 4:08 AM GMTമൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയെ...
13 Feb 2025 3:30 AM GMTപുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റുമരിച്ചു
13 Feb 2025 3:16 AM GMT''ഫലസ്തീന് പ്രശ്നത്തിന് പരിഹാരം റിയല്‍ എസ്റ്റേറ്റ് ഓപ്പറേഷനല്ല'':...
13 Feb 2025 3:08 AM GMTകോഴിക്കോട് എടിഎം കൊള്ളയ്ക്കിടെ യുവാവ് അറസ്റ്റില്‍
13 Feb 2025 2:46 AM GMTഏകസിവില്‍ കോഡിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹൈക്കോടതിയില്‍;...
13 Feb 2025 2:31 AM GMT