- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണം: എതിര്‍പ്പുമായി ദലിത് നേതാക്കള്‍
ഗുല്‍ബര്‍ഗ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനെതിരേ എതിര്‍പ്പുമായി പ്രമുഖ ദലിത് നേതാക്കള്‍ രംഗത്ത്. ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആരംഭിച്ച ഫണ്ട് ശേഖരണം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണഘടനാലംഘനമാണെന്നു നേതാക്കള്‍ വിലയിരുത്തി. ക്ഷേത്രം നിര്‍മിക്കുന്നതിന്റെ പേരില്‍ ട്രസ്റ്റ് വഴി പ്രധാനമന്ത്രി മോദി സാധാരണക്കാരില്‍ നിന്ന് പണം സ്വരൂപിക്കുകയാണെന്ന് മുതിര്‍ന്ന ദലിത് നേതാവ് ഗുരുഷന്ത് പട്ടേദാര്‍ പറഞ്ഞു. സര്‍ക്കാര്‍ പൗരന്മാരില്‍ നിന്ന് ഫണ്ട് ശേഖരിക്കുകയോ രാമ ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി തുക അനുവദിക്കുകയോ ചെയ്യരുത്. പൊതു ഫണ്ട് സമൂഹത്തിന്റെ സമഗ്രവികസനത്തിനു വേണ്ടി ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പട്ടേഡാര്‍ പറഞ്ഞു. മുമ്പ് ഏതെങ്കിലും കേന്ദ്ര സര്‍ക്കാരുകള്‍ മറ്റുള്ളവരെ പ്രകോപിപ്പിച്ച് പൊതുവായി ഒരു സമുദായത്തിന്റെയും താല്‍പ്പര്യത്തിനായി പ്രവര്‍ത്തിച്ചിട്ടിട്ടില്ല. ഇന്ത്യയിലെ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോഴും റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ല. ആശുപത്രികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകള്‍, ജലസേചന പദ്ധതികള്‍ എന്നിവ സ്ഥാപിക്കുന്നതിന് പണം ചെലവഴിക്കണമെന്ന് പട്ടേഡാര്‍ ആവശ്യപ്പെട്ടു.
മറ്റ് രാഷ്ട്രീയ നേതാക്കളും ദലിത് സംഘടനകളും ഫണ്ട് ശേഖരണം ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശിച്ചു. വീടുതോറുമുള്ള ധനസമാഹരണ യജ്ഞത്തെ ദലിത് സംഘടനകളെല്ലാം അപലപിക്കുന്നുണ്ട്. ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധിയെ നിശിതമായി വിമര്‍ശിക്കുകയും മുസ്‌ലിംകളോട് അനീതി കാണിച്ചെന്ന് പറയുകയും ചെയ്ത തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ലിമെന്റംഗവും വിസികെ മേധാവിയുമായ തിരുമാവളവനും ശക്തമായി എതിര്‍ത്തു. അവശ്യവസ്തുക്കളുടെ വില വര്‍ധനവ്, പല സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ പരാജയം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബോധപൂര്‍വം ജനങ്ങളുടെ സാമുദായിക വികാരം ഉണര്‍ത്താന്‍ വേണ്ടി ധനസമാഹരണം നടത്തുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
Prominent Dalit leaders condemn fund raising drive for Ram Mandir construction
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന് തട്ടി മരിച്ച നിലയില്
5 Nov 2024 2:05 AM GMTഎല്ഡിഎഫില് തുടരല്: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില് വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT