- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബ് മുഖ്യമന്ത്രി രാഹുലിന്റെ കാലില്‍ തൊടുന്ന വീഡിയോ വൈറലായി; കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി എതിരാളികള്‍
ബിജെപിയും ആം ആദ്മി പാര്‍ട്ടിയുമാണ് വിവാദത്തിന് തിരികൊളുത്തിയത്. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് വീഡിയോയിലൂടെ വെളിപ്പെട്ടതെന്ന് അവര്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതിയ വിവാദം. ചരണ്‍ജിത് സിങ് ചന്നി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാലില്‍ തൊടുന്ന തരത്തിലുള്ള വീഡിയോയാണ് എതിര്‍കക്ഷികള്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കിയിരിക്കുന്നത്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയുമാണ് വിവാദത്തിന് തിരികൊളുത്തിയത്. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് വീഡിയോയിലൂടെ വെളിപ്പെട്ടതെന്ന് അവര്‍ കുറ്റപ്പെടുത്തി. അതേസമയം, സമുഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വിശ്വസനീയത ഉറപ്പാക്കിയിട്ടില്ല.
New Punjab CM #CharanjitSinghChanni touching feet of Mahatma Rahul Gandhi 👇🏼 pic.twitter.com/HheV7j4PGs
— AParajit Bharat 😌🇮🇳 (@AparBharat) September 20, 2021
ചരണ്‍ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ചന്നി മുഖ്യമന്ത്രിയാവുന്നതിനെ ഒരു പുതിയ തുടക്കമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു. ഞങ്ങള്‍ ഇന്നും ജനക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണ്. വരും കാലങ്ങളിലും അത് തുടരും. ഈ പുതിയ തുടക്കത്തിന് ഞാന്‍ പഞ്ചാബിനെ അഭിനന്ദിക്കുന്നു- ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പഞ്ചാബ് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. രാഹുല്‍ഗാന്ധിയും പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് ചടങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു. ചടങ്ങിനെത്തിയ രാഹുല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍നിന്ന് അപമാനം നേരിട്ടെന്നാരോപിച്ച് അമരീന്ദര്‍ സിങ് കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബിലെ ആദ്യ ദലിത് വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയാണ്. തിങ്കളാഴ്ച അധികാരമേറ്റ ചന്നി ചെറിയ കുടുംബങ്ങള്‍ക്ക് സൗജന്യമായി ശുദ്ധജലം നല്‍കുമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തീര്‍ത്തും സാധാരണക്കാരനാണെന്ന് ചന്നി അവകാശപ്പെട്ടിരുന്നു. പാവപ്പെട്ടവനായ തന്നെ മുഖ്യമന്ത്രിയാക്കിയതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT