- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീനെ കൈവിടാതെ ഖത്തര്‍; പത്തു ലക്ഷം ഡോളറിന്റെ അടിയന്തിര സഹായം
പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക.
ദോഹ: ഒരാഴ്ചയായി തുടരുന്ന ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രണങ്ങളില്‍ തകര്‍ന്ന ഗസയിലെ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ പത്തു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍.
ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വഴിയാണ് സഹായമെത്തിക്കുക. പരിക്കറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക. ആശുപത്രികളിലേക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍, ആംബുലന്‍സ് സഹായം, കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കി മാറ്റുന്നതിനുള്ള ജോലികള്‍ തുടങ്ങിയവയാണ് ഫണ്ടുപയോഗിച്ച് നടപ്പാക്കുക.
ഇതിന്റെ ആദ്യപടിയായി ഗസയിലുള്ള ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ടീം ഗസയില്‍ ഇസ്രയേലി റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന മേഖലകളും ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിയിലും സന്ദര്‍ശനം നടത്തി. അടിയന്തിരമായി മരുന്നുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കേണ്ട ആവശ്യകത ഈ സന്ദര്‍ശനത്തില്‍ ബോധ്യമായതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ ദുരിതമുള്ളതെന്ന് കണ്ടെത്തുന്നതിനായി ഖത്തര്‍ റെഡ് ക്രസന്റ് ടീമിന്റെ സന്ദര്‍ശനങ്ങള്‍ തുടരും. നേരത്തേയും ഇസ്രായേല്‍ തകര്‍ത്തെറിഞ്ഞ ഗസയുടെ പുനരുദ്ധാരണത്തിന് ഖത്തര്‍ വന്‍ തുക സംഭാവന നല്‍കിയിരുന്നു.
RELATED STORIES
ചാരായം വാറ്റുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും ഫോണും കവര്‍ന്ന...
3 Dec 2024 5:52 PM GMTദക്ഷിണ കൊറിയയിലെ സൈനിക നിയമ പ്രഖ്യാപനം തള്ളി പാര്‍ലമെന്റ്
3 Dec 2024 5:28 PM GMTസംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയേയും തടയാന്‍ ഉത്തരവിട്ട്...
3 Dec 2024 5:06 PM GMTകാറില്‍ സഞ്ചരിച്ച ഭാര്യയെയും ആണ് സുഹൃത്തിനെയും പെട്രോളൊഴിച്ച്...
3 Dec 2024 4:45 PM GMTനിയന്ത്രണം വിട്ട കാര്‍ ആറു മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു
3 Dec 2024 4:34 PM GMTഉത്തരകൊറിയയുടെ ഭീഷണി: ദക്ഷിണകൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു
3 Dec 2024 3:04 PM GMT