Sub Lead

ബിഹാര്‍: പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു

മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിഭാരവാഹിത്വം രാജിവെച്ച് ലോക് ജനശക്തി പാര്‍ട്ടി (സെക്യുലര്‍)എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെയാണ് പാര്‍ട്ടിക്കുളളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.

ബിഹാര്‍: പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു
X

പട്‌ന: ബിഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അധ്യക്ഷനായ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു. മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിഭാരവാഹിത്വം രാജിവെച്ച് ലോക് ജനശക്തി പാര്‍ട്ടി (സെക്യുലര്‍)എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെയാണ് പാര്‍ട്ടിക്കുളളിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്.

പാസ്വാന് തന്റെ കുടുംബാംഗങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുമാത്രമേ താത്പര്യമുള്ളൂവെന്നും എല്‍ജെപിയില്‍ അദ്ദേഹത്തിന്റെ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും ആരോപിച്ചാണ് ശര്‍മയും മറ്റു മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടത്. എന്‍ഡിഎയിലെ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ജെപി ബിഹാറില്‍ മല്‍സരിച്ച ആറുമണ്ഡലത്തിലും ജയിച്ചിരുന്നു. ഇതിലൊരാള്‍ പാസ്വാന്റെ മകനും രണ്ടുപേര്‍ അനുജന്മാരുമാണ്.

Next Story

RELATED STORIES

Share it