Sub Lead

സ്വര്‍ണ കള്ളക്കടത്തിനെതിരേ മതവിധി പുറപ്പെടുവിക്കണം: ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരേ മുസ് ലിം ലീഗ്

സ്വര്‍ണ കള്ളക്കടത്തിനെതിരേ മതവിധി പുറപ്പെടുവിക്കണം: ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരേ മുസ് ലിം ലീഗ്
X

മലപ്പുറം: സ്വര്‍ണ കള്ളക്കടത്തിനെതിരേ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരേ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കുറ്റകൃത്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുകയാണെന്നും സി.പി.എം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സലാം പറഞ്ഞു. ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് കെ.ടി ജലീല്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീല്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ജില്ലയെ അപമാനിച്ചെന്നു പറയുന്ന മതപണ്ഡിതന്‍മാര്‍ എപ്പോഴെങ്കിലും അവരുടെ പ്രസംഗവേദികളില്‍ കള്ളക്കടത്ത്, ഹവാല എന്നിവ നിഷിദ്ധമാണെന്നു പറയാത്തതെന്തുകൊണ്ടാണ്? ഇതിനെതിരേ സംഘടനകള്‍ രംഗത്തുവരണമെന്നും ജലീല്‍ പറഞ്ഞു.




Next Story

RELATED STORIES

Share it