Sub Lead

''സംവരണം ഒരു തലവേദന'': റിപ്പബ്ലിക് ദിന ചടങ്ങില്‍ ബിജെപി നേതാവ്

സംവരണം ഒരു തലവേദന: റിപ്പബ്ലിക് ദിന ചടങ്ങില്‍ ബിജെപി നേതാവ്
X

ബാണസ്‌കന്ദ: സംവരണം ഒരു തലവേദനയാണെന്ന് ബിജെപി ഗുജറാത്ത് സംസ്ഥാന സെക്രട്ടറി നൗക്കാബെന്‍ പ്രജാപതി. ബാണസ്‌കന്ദ ജില്ലയിലെ ഭാഭര്‍ മുനിസിപ്പിലാറ്റിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'രാഷ്ട്രീയം, പ്രീണന നയം, വോട്ട് ബാങ്കുകള്‍ എന്നിവയുള്ളതിനാല്‍ സംവരണം നിര്‍ത്തലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സംവരണം ഒരു തലവേദനയായി മാറിയിരിക്കുന്നുവെന്ന് നമുക്കറിയാം.'' - ഗുജറാത്തിയിലുള്ള പ്രസംഗത്തില്‍ നൗക്കാബെന്‍ പ്രജാപതി പറഞ്ഞു.

''ഇന്ന്, ഇസ്രായേല്‍ പോലുള്ള ഒരു ചെറിയ രാജ്യം മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ ശക്തമായി പോരാടുകയാണ്. ഇസ്രായേലിലെ പൗരന്മാരില്‍ രാജ്യസ്‌നേഹം നിറഞ്ഞിരിക്കുന്നു എന്നതാണ് അതിന് കാരണം.'' - നൗക്കാബെന്‍ പ്രജാപതി പറഞ്ഞു.

ഭാഭറിലെ ആസാദ് ചൗക്ക് പ്രദേശത്താണ് പതാക ഉയര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചതെന്നും പ്രാദേശിക നേതാവെന്ന നിലയില്‍ പ്രജാപതിയെ അതിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഭാഭര്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുനിസിപ്പാലിറ്റി പ്രസിഡന്റ് സകര്‍ബ റാത്തോഡാണ് പതാക ഉയര്‍ത്തല്‍ നിര്‍വഹിച്ചത്.

Next Story

RELATED STORIES

Share it