- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ക്കയറി ആര്‍എസ്എസുകാരുടെ കൊലവിളി(വീഡിയോ)

കാസര്‍കോഡ്: കുമ്പള നായിക്കാപ്പില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലവിളിയും അക്രമവും. സിപിഎം പ്രവര്‍ത്തകന്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ശിവപ്രസാദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ്സുകാര്‍ അക്രമം നടത്തിയത്. ആക്രമണത്തില്‍ ശിവപ്രസാദിനും സഹോദരി മമത(38), മമതയുടെ മകള്‍ ദിയ(12) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ആറംഗ സംഘം ശിവപ്രസാദിനെ അന്വേഷിച്ച് വീട്ടിലെത്തുകയും അദ്ദേഹം ഇല്ലെന്ന് പറഞ്ഞതോടെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ, സംഘത്തെ തടഞ്ഞതോടെ മമതയേയും ദിയയേയും തള്ളിയിടുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും വീട്ടിനുള്ളിലെ സോഫയും ചില്ലുകളും തകര്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ശിവപ്രസാദിനെ മര്‍ദ്ദിച്ച് കൊലവിളി നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്ന് കുടുംബം പരാതിപ്പെട്ടു. കൊലവിളിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കുമ്പള പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിപിഎം പ്രവര്‍ത്തകനായ കുമ്പള മുരളിയെ കൊലപ്പെടുത്തിയ കേസില്‍ ഈയിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. വിധി പ്രസ്താവിച്ചതിനു പിന്നാലെ പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നാണ് പരിസരവാസികളുടെ പരാതി.
RSS worker's threat in CPM worker's house
RELATED STORIES
അമൃത്പാല്‍ സിംഗ് എംപിയുടെ എന്‍എസ്എ കരുതല്‍ തടങ്കല്‍ നീട്ടി
19 April 2025 3:42 AM GMTവഖ്ഫ് ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു
19 April 2025 3:27 AM GMTസ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് 'സ്ത്രീയാണെന്ന്' അവകാശപ്പെടാന്‍...
19 April 2025 3:04 AM GMTകെ എം എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി ജോമോന്...
19 April 2025 2:37 AM GMTയെമനില്‍ കരയുദ്ധത്തിന് യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന്...
19 April 2025 2:24 AM GMTയുഎസ് റദ്ദാക്കിയ വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതെന്ന്...
19 April 2025 2:08 AM GMT